SignIn
Kerala Kaumudi Online
Monday, 26 October 2026 4.13 PM IST

'അവരുടെ അനിയത്തിക്ക് ബീഫ് ഭയങ്കര ഇഷ്‌ടമാണെന്നാ കേട്ടത്, ദിയയുടേത് വീട്ടിൽ നിന്ന് പഠിച്ച സംസ്‌കാരം'

READ ENGLISH VERSION
diya-krishna
ഹൈബി ഈഡൻ, ദിയ കൃഷ്‌ണ

കൊച്ചി: കൊച്ചിയെക്കുറിച്ച് വർഗീയ പരാമർശം നടത്തിയ ഇൻഫ്ലുവൻസർ അമൃത് സിംഗ് ഡാരനെ പിന്തുണച്ച ദിയ കൃഷ്‌ണയ്‌ക്കെതിരെ ഹൈബി ഈഡൻ എംപി. കേരളത്തിനെതിരായ വടക്കേന്ത്യൻ ലോബിയുടെ പ്രചാരണത്തിന്റെ ഭാഗമാണ് അമൃത് സിംഗ് ഡാരന്റെ പരാമർശമെന്നും ഫോർട്ട് കൊച്ചി മതസൗഹാർദത്തിന്റെ ഇടമാണെന്നും അദ്ദേഹം പറഞ്ഞു. അമൃത് സിംഗിനെ ദിയ കൃഷ്‌ണ പിന്തുണച്ചത് വീട്ടിൽ നിന്ന് പഠിച്ച സംസ്‌കാരമാണെന്നും ഹൈബി ഈഡൻ പ്രതികരിച്ചു.

അവരൊരു ബിജെപി കുടുംബത്തിൽ നിന്നാണ്. എല്ലാം വീട്ടിൽ നിന്ന് ആരംഭിക്കുന്നു എന്നാണല്ലോ. വീട്ടിൽ നിന്ന് പഠിക്കുന്ന സംസ്‌കാരവും കേട്ട് വളരുന്ന ചിന്തകളും ആയിരിക്കും അവരെ സ്വാധീനിച്ചിട്ടുള്ളത്. അവരുടെ ആശയം അവർ സംരക്ഷിച്ചോട്ടെ, പ്രചരിപ്പിച്ചോട്ടെ. പക്ഷേ, ഇത് കേരളത്തിനെതിരെയുള്ള വടക്കേ ഇന്ത്യൻ ലോബിയുടെ വലിയ ആക്രമണമാണ്. അതിനെ നമ്മൾ മലയാളികൾ എതിർക്കണം. അതിനെതിരെ ശക്തമായി പ്രതിരോധം സൃഷ്‌ടിക്കണം. മട്ടാഞ്ചേരിയും ഫോർട്ട് കൊച്ചിയും വിവിധ സമുദായങ്ങൾ ഒന്നിച്ച് ജീവിക്കുന്ന സാംസ്‌കാരിക സൗഹാർദ കേന്ദ്രങ്ങളാണ്.

അവരുടെ അനിയത്തിക്ക് ബീഫ് ഭയങ്കര ഇഷ്‌ടമാണെന്ന് ഏതോ അഭിമുഖത്തിൽ പറയുന്നത് ഞാൻ കണ്ടിട്ടുണ്ട്. ബിജെപിയുടെ സമുന്നതരായ നേതാക്കന്മാർ പോലും ബീഫിന് വേണ്ടി മരിക്കുന്നവരാണ്. കേരളത്തിന്റെ പ്രത്യേകതരം സ്റ്റൈലിൽ പാകം ചെയ്‌ത ബീഫ് വിളമ്പിയാൽ, അത് രുചിച്ചാൽ ഒരുപക്ഷേ, ഈ പറയുന്ന ആശങ്കകളും ആശയങ്ങളും എല്ലാം മാറുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

അവർ പറയുന്ന ജിന്നയുടെ രൂപംവച്ച സ്ഥാപനം ഒരു ആർട് കഫേയാണ്. 2015ൽ നരേന്ദ്രമോദി ബോംബെ ഹൈക്കോടതിയുടെ മ്യൂസിയം ഉദ്‌ഘാടനം ചെയ്‌തപ്പോൾ അവിടത്തെ ഏറ്റവും വലിയ ചിത്രം ജിന്നയുടേതായിരുന്നു. അദ്ദേഹത്തിന് അത് ഒവിവാക്കാമായിരുന്നല്ലോ. ഒരു ആർട്ടിസ്റ്റിന്റെ ആർട്ടിസ്റ്റിക് വാല്യു, അല്ലെങ്കിൽ ചരിത്രത്തിന്റെ ഭാഗമായ രേഖകളടങ്ങിയ ചിത്രങ്ങൾ ഒരു എക്‌സിബിഷനിൽ പ്രദർശിപ്പിക്കുക എന്നതിനെയൊക്കെ വിമർശിക്കുന്നത് ബാലിശമായ കാര്യമാണ് - ഹൈബി ഈഡൻ പറഞ്ഞു.

English Summary

MP Hibi Eden made strong statements regarding recent controversies involving communal remarks about Kochi, defending the region's rich tradition of religious harmony and cultural diversity against external criticisms.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIBI EDEN, HIBI EDEN MP, KOCHI NEWS, KERALA POLITICS, HIBI EDEN NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA