SignIn
Kerala Kaumudi Online
Saturday, 13 June 2026 8.40 PM IST

ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ കപ്പൽ

a

ന്യൂഡൽഹി: യു.എസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് എൽ.പി.ജി വഹിച്ചു വരുന്ന ഇന്ത്യൻ കപ്പൽ. ജഗ് വിക്രം എന്ന മുംബയിലെ ഗ്രേറ്റ് ഈസ്റ്രേൺ ഷിപ്പിംഗ് കമ്പനിയുടെ കപ്പലാണ് ഹോർമുസ് കടലിടുക്ക് കടന്നത്. കേന്ദ്രസർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചു. 20,400 മെട്രിക് ടൺ എൽ.പി.ജി വഹിച്ചാണ് കപ്പൽ രാജ്യത്തേക്ക് വരുന്നത്. ഇന്ത്യൻ പതാകയുള്ള കപ്പലുകൾ മേഖലയിൽ കൂടി സുരക്ഷിതമായി കടന്നുപോകുന്നുവെന്നും കേന്ദ്രം വ്യക്തമാക്കി. ജഗ് വിക്രം മുംബയ് ഏപ്രിൽ 15ന് എത്തുമെന്നാണ് പ്രതീക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN SHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA