SignIn
Kerala Kaumudi Online
Saturday, 13 June 2026 10.57 PM IST

വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി വയോധികൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

ibrahim

കോഴിക്കോട്: കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി വയോധികൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. കോഴിക്കോട് വടകരയിലാണ് സംഭവം. ഡിസിസി സെക്രട്ടറി സുധീർ കുമാറിന്റെ വീട്ടിലെത്തിയാണ് വയോധികൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.

സുധീറിന്റെ വീട്ടിലെത്തിയ തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ശരീരമാസകലം പെട്രോളൊഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് വിവരം. 60 ശതമാനത്തിലധികം പൊള്ളലേറ്റ ഇബ്രാഹിമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വടകര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VADAKALA, CONGRESS LEADER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA