SignIn
Kerala Kaumudi Online
Saturday, 27 June 2026 2.00 PM IST

ഉസ്‌താദിന്റെ വീട്ടിൽ വ്യാജചികിത്സയും ആഭിചാരക്രിയയും; കാസർകോട് പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും റെയ്‌ഡ്

raid

കാസർകോട്: വ്യാജചികിത്സയും ആഭിചാരക്രിയയും നടക്കുന്നുവെന്ന പരാതിയിൽ കാസ‌ർകോട് റെയ്‌ഡ്. ചെർക്കളയിൽ ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയെന്ന ആളുടെ വീട്ടിലാണ് റെയ്‌ഡ് നടന്നത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

ഉസ്‌താദിന്റെ വീട്ടിൽ ആഭിചാര ക്രിയയും ചികിത്സയും നടക്കുന്നുവെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിദ്യാനഗർ പൊലീസിന് കൈമാറുകയായിരുന്നു. പൊലീസിനൊപ്പം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നുണ്ട്. വീടിന് മുന്നിൽ ക്ളിനിക്കിന്റെ ബോർഡും സ്ഥാപിച്ചിരുന്നു. മുൻകൂട്ടി ടോക്കൺ എടുത്തതിനുശേഷമാണ് ആളുകൾ ചികിത്സക്കെത്തിയിരുന്നത്.

പരിശോധനയിൽ നിർണായകമായതൊന്നും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വിവരമുണ്ട്. വീട്ടിലെ സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പരിശോധിച്ചതിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE RAID, KASARAGOD, BLACK MAGIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA