SignIn
Kerala Kaumudi Online
Saturday, 27 June 2026 3.03 PM IST

തിരുവനന്തപുരത്ത് പിക്കപ്പ് ഡ്രൈവർ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ക്ഷേത്രക്കുളത്തിൽ

bijukumar
ബിജുകുമാർ, photo: special arrangement

തിരുവനന്തപുരം: പിക്കപ്പ് ഡ്രൈവറെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി സ്വദേശിയായ ബിജുകുമാറാണ് (50) മരിച്ചത്. ചെമ്പഴന്തി ചെന്നാവൂർ ക്ഷേത്രത്തിലെ കുളത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം കുളത്തിൽ നിന്ന് പുറത്തെടുത്തത്. സംഭവത്തിൽ പൊലീസ് മേൽനടപടി സ്വീകരിച്ച് വരികയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRIVER FOUND DEAD, CHEMPAZHANTHY, DEADBODY FOUND IN TEMPLE POND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA