SignIn
Kerala Kaumudi Online
Monday, 25 May 2026 5.49 AM IST

തോട്ടിൽ നിന്നും 130 കിലോ കഞ്ചാവ് പിടികൂടി

photo-

മാള: പുത്തൻചിറ കോവിലകത്തുകുന്നിൽ നിന്ന് വട്ടേക്കാട്ടുകരയിലേക്കുള്ള വഴിയരികിലെ തോട്ടിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ 130 കിലോ കഞ്ചാവ് കണ്ടെത്തി. രഹസ്യവിവരത്തെ തുടർന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ സി.ജയചന്ദ്രന്റെ നേതൃത്വത്തിൽ മാള എക്‌സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

സംഭവത്തിൽ മാള എക്‌സൈസ് റേഞ്ച് കേസ് രജിസ്റ്റർ ചെയ്തു. ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പരിശോധന ശക്തമാക്കിയതോടെയാകാം കഞ്ചാവ് ഒളിപ്പിച്ചതെന്ന് എക്‌സൈസ് സംഘം സംശയിക്കുന്നു. പ്രതികളെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കി. റെയ്ഡിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പി.ബി.ബിനോയ്, സി.കെ.ദേവദാസ്, ഐബി അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പി.വി.ബെന്നി, പ്രിവന്റീവ് ഓഫീസർ ജീവേഷ്, സിവിൽ എക്‌സൈസ് ഓഫീസർ മുഹമ്മദ് റിസ്വാൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY