SignIn
Kerala Kaumudi Online
Monday, 25 May 2026 7.34 AM IST

കുടുംബത്തെ ആക്രമിച്ച ഒരാൾ കൂടി പിടിയിൽ

jenin

തിരുവനന്തപുരം: ആയുധങ്ങളുമായി വീടുകയറി കുടുംബത്തിനുനേരെ ആക്രമണം നടത്തിയ കേസിൽ ഒരാളെ കൂടി പൂന്തുറ പൊലീസ് പിടികൂടി.പൂന്തുറ മാണിക്യവിളാകം ഗായത്രി ഭവൻ ടി.സി 75/443ൽ (3) ജെനിനാണ് (24) പിടിയിലായത്.ഇതോടെ ഈ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം അഞ്ചായി.മുട്ടത്തറ സ്വദേശി ബിനു (33), മുട്ടത്തറ ഐ.ഡി.പി കോളനി തൻസിലാസ് മക്കളായ ബെനാൻസ് (28), ബിനോജ് (29), ബൈജു (24) എന്നിവരെ നേരത്തെ പൂന്തുറ പൊലീസ് പിടികൂടിയിരുന്നു.ഇവർ റിമാൻഡിലാണ്.

പള്ളിയിൽ നടന്ന ഡി.ജെ പ്രോഗ്രാമിനിടെ പ്രതികൾ മോശമായി പെരുമാറിയത് പരാതിക്കാരിയുടെ സഹോദരങ്ങൾ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധത്തെ തുടർന്ന് 12ന് പുലർച്ചെ എട്ടോളം പേർ അടങ്ങിയ അക്രമിസംഘം പരാതിക്കാരിയുടെ വീട്ടിലെത്തി,പരാതിക്കാരിയെയും ഭർത്താവിനെയും മക്കളെയും സഹോദരങ്ങളെയും മർദിക്കുകയും അസഭ്യം പറയുകയുമായിരുന്നു.കോടതിയിൽ ഹാജരാക്കിയ ജെനിനെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY