SignIn
Kerala Kaumudi Online
Monday, 25 May 2026 10.41 AM IST

19 കാരനെ ഹണിട്രാപ്പിൽപ്പെടുത്തി മൊബൈലും പണവും തട്ടിയെടുത്തു: രണ്ടുപേർ പിടിയിൽ

crime

ശ്രീകാര്യം: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട 19 കാരനെ ഹണിട്രാപ്പിൽപ്പെടുത്തി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മർദ്ദിച്ച്,കൈയിലുണ്ടായിരുന്ന വില കൂടിയ മൊബൈൽ ഫോണും പണവും തട്ടിയെടുത്തു.സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.ശ്രീകാര്യം ചെല്ലമംഗലം തിരുവാതിരയിൽ സൂര്യ (19),സുഹൃത്ത് പാപ്പനംകോട് എസ്റ്റേറ്റിൽ കൈലാസ് (20) എന്നിവരാണ് ശ്രീകാര്യം പൊലീസിന്റെ പിടിയിലായത്.സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്

പോത്തൻകോട് തച്ചപ്പള്ളി ബിന്ദുഭവനിൽ ജിനു എം.ആറാണ് (19) ആക്രമണത്തിന് ഇരയായത്.

സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത്: യുവാവിനെ ഹണീട്രാപ്പിൽപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സൂര്യ ഇൻസ്റ്റാഗ്രാമിലൂടെ ബന്ധം സ്ഥാപിച്ചു.തുടർന്ന് ഇക്കഴിഞ്ഞ 18ന് യുവാവിനെ പാങ്ങപ്പാറയിൽ വിളിച്ചു വരുത്തി.അവിടെ സൂര്യയുടെ സുഹൃത്തുക്കൾ കാത്തുനിൽപ്പുണ്ടായിരുന്നു.സ്‌കൂട്ടറിലെത്തിയ ജിനുവിനെ അതേ സ്‌കൂട്ടറിൽ നിർബന്ധിച്ച് കയറ്റി പാങ്ങപ്പാറ ഹെൽത്ത് സെന്ററിന് സമീപമുള്ള സംഗീത നഗറിലെ ആളൊഴിഞ്ഞ കുളത്തിനരികിലെത്തിച്ച് മർദ്ദിക്കുകയായിരുന്നു.ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.തുട‌ർന്ന് ജിനുവിന്റെ കൈയിലുണ്ടായിരുന്ന ഫോൺ തട്ടിയെടുത്ത്, എസ്.ബി.ഐ യോനോ ആപ്പിൽനിന്ന് 10,000 രൂപ ഇവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ചു.ഇതോടൊപ്പം മറ്റൊരു മൊബൈൽ നമ്പരിലേക്ക് 2500 രൂപയും ജിനുവിനെ കൊണ്ട് നിർബന്ധിപ്പിച്ച് അയപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു.പിടിയിലാകാനുള്ള പ്രതിക്കായി ഊർജ്ജിത അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY