നീലേശ്വരം: എഴുത്തുകാരനും മാദ്ധ്യമ പ്രവർത്തകനുമായിരുന്ന രാമകൃഷ്ണൻ കിനാനൂർ (56) ബംഗളൂരുവിൽ നിര്യാതനായി. ബംഗളൂരു വിമാനപുര എച്ച്.എ.എൽ അയ്യപ്പ ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു. ദേശാഭിമാനി വാരിക ഉൾപ്പെടെ നിരവധി ആനുകാലികങ്ങളിൽ ചെറുകഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ഗാനങ്ങളും രചിച്ചിട്ടുണ്ട്. സംഗീത ആൽബം, ഹ്രസ്വചിത്രം എന്നിവയിലും മികവ് തെളിയിച്ചു. സോപാന സംഗീതത്തെ ജനകീയമാക്കാൻ നിരവധി രചനകളും നൃത്താവിഷ്‌കാരവും ഒരുക്കി. വിവിധ പുരസ്‌കാരവും നേടിയിട്ടുണ്ട്.
കിനാനൂരിലെ പരേതനായ ഗോവിന്ദ മാരാരുടെയും മാണിയമ്മയുടെയും മകനാണ്. ഭാര്യ: ലീല (മണലിൽ കാഞ്ഞങ്ങാട്). സഹോദരങ്ങൾ: നാരായണൻ, പാർവതി, തങ്കമണി, പരേതയായ രമണി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
