SignIn
Kerala Kaumudi Online
Monday, 25 May 2026 9.35 AM IST

സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ പൂട്ടിച്ചെന്ന് ആം ആദ്മി

d

ന്യൂഡൽഹി: ഗുജറാത്ത് ഘടകത്തിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ കേന്ദ്രസർക്കാർ പൂട്ടിച്ചെന്ന പരാതിയുമായി ആം ആദ്മി പാർട്ടി സുപ്രീംകോടതിയെ സമീപിച്ചു. ഗുജറാത്തി സിനിമകളിലെ രംഗങ്ങൾ അനുമതിയില്ലാതെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചുവെന്ന് പറഞ്ഞാണ് വിലക്ക്. പകർപ്പവകാശ ലംഘനമാണ് ആരോപിക്കുന്നതെന്നും ഹർജിയിൽ വ്യക്തമാക്കി. ഇതിൽ കേന്ദ്രത്തിന് നോട്ടീസ് അയയ്ക്കാൻ ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ഉപയോക്താവിന് നോട്ടീസ് നൽകാതെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നതിനെ ചോദ്യം ചെയ്‌ത് മറ്റൊരു പൊതുതാത്പര്യഹർജി കോടതിക്കു മുന്നിലുണ്ട്. അതിനൊപ്പം ആംആദ്മി പാർട്ടിയുടെ ഹർജിയും പരിഗണിക്കാൻ തീരുമാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, AAP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360