SignIn
Kerala Kaumudi Online
Monday, 25 May 2026 6.59 AM IST

എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി തൃണമൂൽ, ആത്മവിശ്വാസത്തിൽ ബി.ജെ.പി

bjp

എക്‌സിറ്റ് പോൾ ഫലങ്ങൾ
തള്ളി തൃണമൂൽ

 ആത്മവിശ്വാസത്തിൽ ബി.ജെ.പി

ന്യൂഡൽഹി: ബംഗാളിൽ ബി.ജെ.പിക്ക് ആത്മവിശ്വാസം നൽകുന്നതാണ് എക്സിറ്റ് പോൾ ഫലങ്ങൾ. എന്നാൽ ഫലങ്ങൾ തള്ളുകയാണ്

ബംഗാൾ മുഖ്യമന്തി മമതാ ബാനർജി. എക്‌സിറ്റ് പോൾ സർവേകൾ ഫലിച്ച ചരിത്രമില്ലെന്നും തൃണമൂൽ കോൺഗ്രസ് 226 സീറ്റുകൾ നേടി അധികാരത്തിൽ തുടരുമെന്നും പറഞ്ഞു. അതേസമയം ബി.ജെ.പി സർക്കാർ രൂപീകരിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.

2021ലും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും എക്‌സിറ്റ് പോൾ ഫലങ്ങൾ തങ്ങൾക്ക് എതിരായിരുന്നുവെന്ന് തൃണമൂൽ നേതാവ് ശിവദാസൻ കേരള കൗമുദിയോട് പറഞ്ഞു. ബി.ജെ.പിക്ക് അനുകൂലമായി പ്രവചനം നടത്താൻ ചില ദേശീയ മാദ്ധ്യമങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദമുണ്ടായിരുന്നു. അവർക്ക് വഴങ്ങാതെ നിവൃത്തിയില്ലായിരുന്നു. വടക്കൻ ബംഗാളിലും ബീഹാർ അതിർത്തിയോട് ചേർന്ന മണ്ഡലങ്ങളിലും ഒഴികെയെല്ലായിടത്തും തൃണമൂൽ വിജയിക്കും. കേന്ദ്ര സേനയെ ഇറക്കി തിരഞ്ഞെടുപ്പ് ജയിക്കാനുള്ള ബി.ജെ.പി തന്ത്രങ്ങൾ പരാജയപ്പെട്ടത് മേയ് 4ന് വ്യക്തമാകുമെന്നും ശിവദാസൻ പറഞ്ഞു.

തിരഞ്ഞെടുപ്പിലെ രണ്ട് ഘട്ടങ്ങളിലും പോളിംഗ് ശതമാനം കൂടിയത് എസ്.ഐ.ആറിന്റെ പരിണത ഫലമാണ്.

കേരളത്തിലും മറ്റു നാടുകളിലുമുള്ള വോട്ടർമാർ തിരിച്ചുവന്ന് വോട്ടിട്ടു. ഇല്ലെങ്കിൽ വോട്ടും മറ്റ് ആനുകൂല്യങ്ങളും നഷ്‌ടമാകുമെന്ന് അവർ ഭയന്നു. അതിനാൽ തൃണമൂലിന് ഭരണത്തിൽ തുടരാൻ ആവശ്യമായ വോട്ടുകൾ ലഭിച്ചു.

-ശിവദാസൻ

തൃണമൂൽ

കോൺ. നേതാവ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360