SignIn
Kerala Kaumudi Online
Monday, 25 May 2026 6.01 AM IST

സ്റ്റാൻഡേർഡ് ചാർട്ടേഡ് ക്രെഡിറ്റ് കാർഡ് ബിസിനസ് ഫെഡറൽ ബാങ്കിന്

federal

കൊച്ചി: ആഗോള ബാങ്കിംഗ് രംഗത്തെ അതികായരായ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് ഇന്ത്യയുടെ ക്രെഡിറ്റ് കാർഡ് ബിസിനസ് ഫെഡറൽ ബാങ്ക് ഏറ്റെടുക്കുന്നു. ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ബിസിനസ് ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിലൂടെ ഇന്ത്യയിലെ സമ്പന്ന ഇടപാടുകാർക്കിടയിൽ ഫെഡറൽ ബാങ്കിന് ബിസിനസ് വിപുലീകരിക്കാനാകും. നിലവിൽ, കോ- ബ്രാൻഡഡ് വിഭാഗത്തിൽ 13 ലക്ഷവും നോൺ കോ- ബ്രാൻഡഡ് വിഭാഗത്തിൽ എട്ട് ലക്ഷവും ഉൾപ്പെടെ 21 ലക്ഷം ക്രെഡിറ്റ് കാർഡുകളാണ് ഫെഡറൽ ബാങ്ക് ഇഷ്യൂ ചെയ്തിട്ടുള്ളത്. 4.5 ലക്ഷം ക്രെഡിറ്റ് കാർഡുകളാണ് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ നിന്ന് ഏറ്റെടുക്കുന്നത്.

ഫെഡറൽ ബാങ്കിന്റെ റീട്ടെയ്ൽ ക്രെഡിറ്റ് വ്യാപാരം വർധിപ്പിക്കുന്നതിനുള്ള തന്ത്രപ്രധാനമായ സഹകരണമാണിതെന്ന് എം.ഡിയും സി.ഇ.ഒയുമായ കെ.വി.എസ് മണിയൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360