SignIn
Kerala Kaumudi Online
Monday, 25 May 2026 7.52 AM IST

സ്‌മാർട്ട്സിറ്റി ഏറ്റെടുക്കൽ നടപടികൾ മുന്നോട്ട്

smart-city

വഴങ്ങി ദുബായ് ടീകോം

കൊച്ചി: രണ്ട് പതിറ്റാണ്ടിന് മുൻപ് നൽകിയ ഉറപ്പുകളും വാഗ്ദാനങ്ങളും നൂറിലൊന്നുപോലും നടപ്പാക്കാതെ 'സ്‌മാർട്ട്സിറ്റി കൊച്ചി" പദ്ധതിയിൽ നിന്ന് ദുബായിലെ 'ടീകോം" പിൻമാറുന്നു . കൊച്ചി കാക്കനാട് 246 ഏക്കർ സ്ഥലം ലഭിച്ചിട്ടും കേരളത്തിന്റെ സ്വപ്ന പദ്ധതിക്കായി ഒന്നും ചെയ്യാതെയാണ് ടീകോം ഒഴിയുന്നത്.

ഏറെ രാഷ്ട്രീയ ആരോപണങ്ങൾക്ക് ശേഷം 2007 മേയ് 13നാണ് സ്‌മാർട്ട്സിറ്റി കരാർ ഒപ്പിട്ടത്. 2007 നവംബർ 16ന് നിർമ്മാണം ആരംഭിച്ച പദ്ധതി സ്‌തംഭിച്ചതോടെ ഭൂമി തിരിച്ചെടുക്കാൻ 2024 നവംബറിൽ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. തർക്കങ്ങൾ കേന്ദ്രസർക്കാരിന്റെ ഇന്റർമിനിസ്‌റ്റീരിയൽ ഗ്രൂപ്പിന്റെ മദ്ധ്യസ്ഥതയിൽ പരിഹരിച്ചതോടെ ഏറ്റെടുക്കൽ നടപടികൾക്ക് വേഗതയേറും. ടീകോമിന്റെ നിക്ഷേപത്തിന്റെ മൂല്യം നിർണയിക്കാനുള്ള ഫോർമുലയിൽ ധാരണയിലെത്തി.

സ്‌മാർട്ട്സിറ്റിയെ നിലനിറുത്തുക, ഇൻഫോപാർക്കിന്റെ ഭാഗമാക്കുക, സ്വകാര്യ പൊതുമേഖലാ പങ്കാളിത്ത (പി.പി.പി) വികസനം തുടങ്ങിയ നിർദ്ദേശങ്ങളാണ് പരിഗണിക്കുന്നത്. ഐ.ടി വകുപ്പ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശയിലാകും തുടർനടപടികൾ.

ടീകോമിന്റെ വീഴ്‌ച

ടീകോമിന് സാമ്പത്തിക, മാനേജ്മെന്റ് തലങ്ങളിലുണ്ടായ പ്രശ്‌നങ്ങളാണ് സ്‌മാർട്ട്സിറ്റി കൊച്ചിക്ക് വിനയായത്. 2018ൽ പൂർത്തിയാക്കിയ ആറരലക്ഷം ചതുരശ്രയടി വിസ്‌തൃതിയുള്ള ഐ.ടി കെട്ടിടം മാത്രമാണ് യാഥാർത്ഥ്യമായത്. സഹനിർമ്മാതാക്കളായ സാൻഡ്സ് ഇൻഫ്രയുടെ ഇരട്ട ടവർ, ജെംസ് അക്കാഡമി എന്നിവയും പൂർത്തിയായി.

പാഴായ വാഗ്ദാനങ്ങൾ

2,609 കോടി രൂപയുടെ നിക്ഷേപം

88 ലക്ഷം ചതുരശ്രഅടി കെട്ടിടങ്ങൾ

ആദ്യ അഞ്ചുവർഷം 5,000 തൊഴിൽ

പത്തുവർഷം 33,000 തൊഴിൽ

വൻകിട ഐ.ടി കമ്പനികൾ എത്തും

രാജ്യത്തെ ഏറ്റവും വലിയ ഐ.ടി പാർക്ക്

ലോകോത്തര വൻകിട ടൗൺഷിപ്പ്

ഓഹരിവിഹിതം

ദുബായ് ടീകോം 84%

കേരള സർക്കാർ 16%

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, SMARTCITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360