SignIn
Kerala Kaumudi Online
Monday, 25 May 2026 6.57 AM IST

സമ്മർദ്ദം അതിജീവിച്ച് രൂപ

indianrupee

കൊച്ചി: വിദേശ ധനകാര്യ ഗ്രൂപ്പുകളുടെ ഊഹക്കച്ചവടവും ഇറക്കുമതിക്കാരുടെ അതിസമ്മർദ്ദവും മറികടന്ന് ഡോളറിനെതിരെ രൂപ ശക്തമായി പിടിച്ചുനിൽക്കുന്നു. ഡോളറിനെതിരെ രൂപ ഇന്നലെ ഒരു പൈസയുടെ നേട്ടവുമായി 94.15ൽ വ്യാപാരം പൂർത്തിയാക്കി. കഴിഞ്ഞ വാരം രൂപയുടെ മൂല്യത്തിൽ കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഇന്നലെ ഒരവസരത്തിൽ ബ്രെന്റ് ക്രൂഡിന്റെ വില താഴേക്ക് നീങ്ങിയതാണ് നിക്ഷേപകർക്ക് ആവേശം പകർന്നത്. എന്നാൽ ഇന്നലെ രാത്രിയോടെ ക്രൂഡോയിൽ വില വീണ്ടും ബാരലിന് 108 ഡോളറിലേക്ക് ഉയർന്നതാണ് പ്രധാന വെല്ലുവിളി. ഓഹരി വിപണിയിലെ മികച്ച മുന്നേറ്റവും രൂപയ്ക്ക് ഇന്നലെ നേട്ടമായി. പശ്ചിമേഷ്യയിൽ സമാധാനം പുലരുമെന്ന പ്രതീക്ഷയിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് മടങ്ങിയെത്തിയതും ആശ്വാസം പകർന്നു. റിസർവ് ബാങ്ക് വിപണിയിൽ ഇടപെടൽ ശക്തമാക്കിയില്ലെങ്കിൽ രൂപയുടെ മൂല്യം ഈ വാരം 95 കടക്കുമെന്ന ആശങ്ക വ്യാപാരികൾക്കുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360