SignIn
Kerala Kaumudi Online
Monday, 25 May 2026 6.57 AM IST

ഉപഭോക്താക്കളെ കുരുക്കുന്ന ബൈ നൗ, പേ ലേറ്റർ

rupees

മണി പ്രവാഹം 17


കൊച്ചി: ഇപ്പോൾ വാങ്ങിക്കൂ, പണം പിന്നെ നൽകിയാൽ മതിയെന്നതാണ് ഷോപ്പിംഗ് രംഗത്തെ പുതിയ ട്രെൻഡ്. മൊബൈൽ ഫോൺ തുറന്നാൽ ഫ്ലാഷ് സെയിലുകൾ, ലിമിറ്റഡ് ഓഫറുകൾ എന്നിവയുടെ പ്രളയമാണ്, “ഇന്ന് മാത്രം” എന്ന പ്രലോഭനങ്ങൾ, ഇപ്പോൾ വാങ്ങിയില്ലെങ്കിൽ സുവർണാവസരം നഷ്ടമാകുമെന്ന ഭയം തുടങ്ങിയ മനോഭാവത്തെ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകൾ മുതലെടുക്കുകയാണ്.

പണം ഇപ്പോൾ കൊടുക്കേണ്ടതില്ലെന്ന ആശ്വാസം

ഭാവിയിലെ ബാദ്ധ്യതകൾ വളരെ ചെറുതല്ലേയെന്ന തോന്നലിലാണ് പലരും തലവയ്ക്കുന്നത്. പക്ഷേ വാങ്ങുമ്പോഴുള്ള സന്തോഷം അധിക കാലം നിൽക്കില്ല. കുറച്ചുകഴിയുമ്പോൾ “ഇത് വേണ്ടിയിരുന്നോ?” എന്ന ചോദ്യവും കുറ്റബോധവും അവശേഷിക്കും. ഒരിക്കൽ തുടങ്ങിയാൽ ഈ രീതി ശീലവും വലിയ ബാദ്ധ്യതയായും മാറും. ക്രെഡിറ്റ് കാർഡ് ബില്ലുകളും ഇഎംഐകളും കൂടാനും സേവിംഗ്സ് കുറയാനും അവസരമൊരുങ്ങും.

എങ്ങനെ നിയന്ത്രിക്കാം

1. വാങ്ങൽ തീരുമാനത്തിന് മുമ്പ് “24-hour rule” പാലിക്കുക. വാങ്ങുന്ന സാധനം നാളെയ്ക്കും ആവശ്യമുള്ളതാണോയെന്ന് ആലോചിക്കണം

2. പ്രതിമാസ ബഡ്‌ജറ്റിന് അനുസരിച്ചാണ് പണം ചെലവഴിക്കുന്നതെങ്കിൽ. “ആവശ്യങ്ങൾ” (needs) “ആഗ്രഹങ്ങൾ” (wants) തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി തീരുമാനമെടുക്കുക

3. ഇഎംഐ ഉപയോഗം നിയന്ത്രിക്കുക. ഇ.എം.ഐ സൗജന്യമല്ല, ഭാവിയിലെ വരുമാനം മുൻകൂട്ടി ചെലവഴിക്കാവുന്ന സംവിധാനം മാത്രമാണ്

4. ഇമ്പൾസീവ് വാങ്ങലിന് പിന്നിൽ ബോറടിക്കൽ, സമ്മർദ്ദം, സോഷ്യൽ മീഡിയ പ്രേരണ, മറ്റൊരാളുമായുള്ള താരതമ്യം തുടങ്ങിയ ട്രിഗറുകൾ ഉണ്ടാകും. ഇതിനെ തിരിച്ചറിഞ്ഞ് നിയന്ത്രിക്കുക

5. ഒരു “Expense Tracker” ഉപയോഗിച്ച് (app അല്ലെങ്കിൽ നോട്ട്ബുക്ക്)ചെലവുകൾ രേഖപ്പെടുത്തി മാസാവസാനം പരിശോധിച്ചാൽ തിരുത്തേണ്ട ശീലം മനസിലാകും

6. നിശ്ചിത ദിവസങ്ങൾ വാങ്ങൽ രഹിതമായി തീരുമാനിക്കുക. ഈ ദിവസങ്ങളിൽ അത്യാവശ്യമായവ ഒഴികെ ഒന്നും വാങ്ങരുത്

7. ശമ്പള ദിവസത്തിൽ തന്നെ ഒരു തുക ചിട്ടി, റെക്കറിംഗ് ഡിപ്പോസിറ്റ്, മ്യച്വൽ ഫണ്ട് എസ്.ഐ.പി തുടങ്ങിയവയ്ക്കായി ഓട്ടോ ഡെബിറ്റ് ആക്കുക.

ചെറിയ ശീലങ്ങൾ തിരുത്തിയാൽ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കാനാകും. “Buy Now, Regret Later” എന്ന ജീവിതശൈലി മാറ്റി, “Think Now, Enjoy Forever” സമീപനമാണ് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വഴി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360