SignIn
Kerala Kaumudi Online
Monday, 25 May 2026 9.38 AM IST

ജോൺ ഡിയർ 130 എച്ച്.പി 5130എം ട്രാക്ടർ അവതരിപ്പിച്ചു

john-dheere

കൊച്ചി: കൃഷി, നിർമാണം, വനസംരക്ഷണം തുടങ്ങിയ മേഖലകളിലെ മുൻനിരക്കാരായ ജോൺ ഡിയർ ഇന്ത്യയിൽ നടത്തിയ പവർ ആൻഡ് ടെക്നോളജി ഷോയിൽ പുതിയ അഞ്ച് എം സീരീസ് 5130എം (130 എച്ച്പി) ട്രാക്ടർ അവതരിപ്പിച്ചു. പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയ പവർ & ടെക്നോളജി 7.0 പദ്ധതിയുടെ ഭാഗമായി 5130എം ട്രാക്ടറിൽ ഫ്രണ്ട് ഹിച്ച്, ഫ്രണ്ട് പി.ടി.ഒ. സംവിധാനങ്ങൾ, ഓട്ടോ ട്രാക് ഗൈഡൻസ് സിസ്റ്റം, ഗ്രീൻസിസ്റ്റം ലിങ്ക് കണക്റ്റിവിറ്റി തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ കൃഷിയിടങ്ങളിലെ വൈവിദ്ധ്യമാർന്ന സാഹചര്യങ്ങൾ പരിഗണിച്ചുള്ള നവീകരണങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്ന സുസ്ഥിര കൃഷി വികസനത്തിന് പിന്തുണ നൽകുകയാണ് കമ്പനിയുടെ ലക്ഷ്യം. ജോൺ ഡിയർ ഇന്ത്യ മാനേജിംഗ് ഡയറക്‌ടറും കൺട്രി മാനേജരുമായ രാജേഷ് സിൻഹ പറഞ്ഞു, പ്രിസിഷൻ അഗ്രികൾച്ചർ, ഡിജിറ്റൽ സൊല്യൂഷനുകൾ എന്നിവ ഉൾപ്പെടുത്തിയ സ്‌മാർട്ട് കണക്റ്റഡ് മെഷീനുകളിലൂടെ മിതമായ വിഭവങ്ങൾ ഉപയോഗിച്ച് കൂടുതൽ ഉത്പാദനം നേടാൻ കർഷകരെ സഹായിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360