SignIn
Kerala Kaumudi Online
Monday, 25 May 2026 9.45 AM IST

നവീകരിച്ച എക്സ്റ്ററുമായി ഹ്യുണ്ടായി

hy

കൊച്ചി : ഹ്യുണ്ടായി എക്സ്റ്ററിന്റെ പുതുക്കിയ മോഡൽ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ അവതരിപ്പിച്ചു. മെച്ചപ്പെട്ട ടെക്നോളജി, സുരക്ഷാ സംവിധാനങ്ങൾ, കാര്യക്ഷമമായ പവർട്രെയിൻ എന്നിവയോടെയാണ് പുതിയ മോഡൽ എത്തുന്നത്. സെഗ്‌മെന്റിലെ ആദ്യ ഡാഷ് ‌കാം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 60-ത്തിലധികം ബ്ലൂലിങ്ക് കണക്റ്റഡ് ഫീച്ചറുകൾ, 300-ത്തിലധികം ഇന്റർനെറ്റ് ഇല്ലാതെയും പ്രവർത്തിക്കുന്ന വോയ്സ് കമാൻഡുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. 1.2 ലിറ്റർ 4-സിലിണ്ടർ കാപ്പ പെട്രോൾ എൻജിനാണ് വാഹനത്തിന് ശക്തിയാകുന്നത്. മാനുവൽ, എഎംടി , സിൻജി ഓപ്ഷനുകൾ ലഭ്യമാണ്, 225 ലിറ്റർ ബൂട്ട് സ്പേസും നൽകുന്നു. 45-ത്തിലധികം സുരക്ഷാ ഫീച്ചറുകൾ, സ്റ്റാൻഡേർഡ് 6 എയർബാഗുകൾ, ഇഎസ്സി, എച്ച്എസി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹ്യുണ്ടായി എക്സ്റ്ററിന്റെ വില

₹5.79 ലക്ഷം മുതൽ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360