SignIn
Kerala Kaumudi Online
Monday, 25 May 2026 6.02 AM IST

മലബാർ ഗോൾഡിൽ പുതിയ ലൈറ്റ്‌വെയ്റ്റ് ആഭരണ കളക്ഷൻ

malabar

കൊച്ചി: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ഏറ്റവും പുതിയ അതിമനോഹരമായ ലൈറ്റ്‌ വെയ്റ്റ് ആഭരണ ശേഖരമായ സോൾ പുറത്തിറക്കി. സമകാലിക ഡിസൈനുകളിൽ സ്ത്രീകൾക്കായി നിർമ്മിച്ച ആഭരണ ശേഖരമാണിത്. നിത്യേനയുള്ള ഉപയോഗത്തിനും ആഘോഷ വേളകൾ ഉൾപ്പടെയുള്ള അവസരങ്ങളിലും ധരിക്കാൻ അനുയോജ്യമായ രീതിയിലാണ് സോളിന്റെ രൂപകൽപ്പന. 14, 18 കാരറ്റ് സ്വർണത്തിൽ പ്രകൃതിദത്ത വജ്രങ്ങൾ കൊണ്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലൈറ്റ്‌വെയ്റ്റിൽ അതിസൂക്ഷ്മമായി നിർമ്മിച്ച ആഭരണങ്ങൾ മലബാർ ഗോൾഡ് കരകൗശല വൈദഗ്ധ്യത്തിനും കർശനമായ ഗുണനിലവാര മാനദണ്ഡങ്ങളും അടിവരയിടുന്നു. നിർമ്മാണത്തിലെ മികവ്, ഗുണമേന്മ എന്നിവയെല്ലാം സോൾ ആഭരണങ്ങൾ ഉറപ്പു നൽകുന്നു. ഡയമണ്ട് പെൻഡന്റുകൾ, ഇയർ റിംഗുകൾ, മോതിരങ്ങൾ, ബ്രേസ്‌ലെറ്റുകൾ, സ്വർണ ചെയിനുകൾ തുടങ്ങി ദൈനംദിന ഉപയോഗത്തിനുള്ള ആഭരണങ്ങളെല്ലാം സോൾ കളക്ഷനിൽ ഉൾപ്പെടുന്നു. 20,000 രൂപ മുതൽ ആരംഭിക്കുന്ന സോൾ കളക്ഷൻ മലബാർ ഗോൾഡിന്റെ എല്ലാ ഷോറൂമുകളിലും ഓൺലൈനിലും ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360