SignIn
Kerala Kaumudi Online
Monday, 25 May 2026 6.02 AM IST

മാർച്ചിലെത്തുന്ന പുതിയ കാറുകൾ

cars2

കൊച്ചി: നടപ്പു മാസം പുതിയ ഏഴ് മോഡൽ കാറുകളാണ് പ്രമുഖ വാഹന നിർമ്മാതാക്കൾ ഇന്ത്യയിൽ വിപണിയിൽ അവതരിപ്പിക്കുന്നത്. റെനോൾട്ട്, സ്‌കോഡ, എം.ജി ഹെക്‌ടർ, മെഴ്‌സിഡസ് ബെൻസ്, ടാറ്റ മോാോഴ്‌സ് തുടങ്ങിയ കമ്പനികളുടെ വൈവിദ്ധ്യമാർന്ന മോഡലുകൾ മാർച്ചിൽ ഇന്ത്യൻ നിരത്തുകളിലെത്തും.

റെനോൾട്ട് ഡെസ്‌റ്റർ പുതിയ മോഡൽ

റെനാേൾട്ട് ഡെസ്‌റ്ററിന്റെ മൂന്നാം തലമുറ മോഡൽ മാർച്ച് 17ന് വിപണിയിലെത്തും. ഡ്യൂവൽ ഡിജിറ്റൽ ഡിസ്‌പ്ളേ, പനോരമിക് സൺ റൂഫ്, ആറ് എയർബാഗ് എന്നിവയോടെയാണ് പുതിയ മോഡൽ എത്തുന്നത്.

പ്രതീക്ഷിക്കുന്ന വില

10.50 ലക്ഷം രൂപ

റെഡിയായി വിവിധ മോഡലുകൾ

പുതിയ സാങ്കേതികവിദ്യയും അധിക സൗകര്യങ്ങളുമുള്ള സ്കോഡ കുഷാഖിന്റെ വിപണനോദ്ഘാടനം നടപ്പു മാസം പകുതിയോടെ ഉണ്ടാകും. വില പ്രഖ്യാപിച്ചിട്ടില്ല. എം.ജി ഹെക്ടറിന്റെ പുതുക്കിയ മോഡലും അടുത്ത ദിവസം വിപണിയിൽ എത്തും. വിലയും വിപണനോദ്ഘാടന തീയതിയും വ്യക്തമാക്കിയിട്ടില്ല. മെഴ്‌സിഡൻസ് ബെൻസിന്റെ പുതിയ മോഡൽ ഇന്നാണ് വിപണിയിലെത്തുന്നത്. ബെൻസ് വി ക്ളാസിന്റെ വില ഏകദേശം ഒരു കോടി രൂപയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റ സിയറയുടെ ഇ വാഹനവും ഇന്നാണ് വിപണിയിൽ എത്തുന്നത്. പ്രതീക്ഷിക്കുന്ന വില 15 ലക്ഷം രൂപയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ