
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ശുപാർശ അംഗീകരിച്ച് റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്ക് നീട്ടാൻ കേരള പബ്ളിക് സർവീസ് കമ്മിഷൻ യോഗം തീരുമാനിച്ചു. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ മന്ത്രിസഭ യോഗത്തിലെ തീരുമാനമായിരുന്നു റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള ശുപാർശ. കാലാവധി 2026 നവംബർ 30 വരെ ദീർഘിപ്പിച്ചതോടെ 289 റാങ്ക് ലിസ്റ്റുകളിലുള്ളവർക്ക് പ്രയോജനം ലഭിക്കും. 2026 മേയ് 25നും ഓഗസ്റ്റ് 31നും ഇടയിൽ കാലാവധി അവസാനിക്കുന്ന വിവിധ റാങ്ക് ലിസ്റ്റുകളാണ് നവംബർ 30 വരെ നീട്ടിയത്. പി.എസ്.സിയുടെ തീരുമാനം 289 റാങ്ക് ലിസ്റ്റുകളിലുള്ള 30,845 ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |