SignIn
Kerala Kaumudi Online
Monday, 25 May 2026 7.57 PM IST

കാറിൽ നിന്ന് പുക ഉയർന്നു, റോഡിലൂടെ പോയവർ സൂചന നൽകി; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

car-caught-fire

കോഴിക്കോട്: തിരുവമ്പാടി കക്കാടംപൊയിൽ റൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രണ്ട് കുട്ടികൾ ഉൾപ്പടെ കാറിലുണ്ടായിരുന്ന ആറു പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. കള്ളിപ്പാറയ്‌ക്കും പീടികപ്പാറയ്‌ക്കും ഇടയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.

കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് മറ്റ് വാഹനങ്ങളിൽ പോയവർ സൂചന നൽകുകയായിരുന്നു. ഉടൻതന്നെ കാർ നിർത്തി യാത്രക്കാർ പുറത്തിറങ്ങിയത് രക്ഷയായി. വളരെപെട്ടെന്ന് കാറിൽ പൂർണമായും തീപടരുകയായിരുന്നു. മുക്കത്ത് നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സംഘം എത്തിയാണ് തീ അണച്ചത്. തീപടർന്നതിനുപിന്നാലെ റോഡിലെ ഗതാഗതം തടസപ്പെട്ടു. തീയണച്ചഷശേഷം വാഹനം റോഡിൽ നിന്ന് മാറ്റിയതോടെയാണ് ഗതാഗതം സാധാരണ നിലയിലായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS, FIRE, ACCIDENT, CAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA