
തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിൽ വിഐപി ദർശനം നടത്തിയെന്ന വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. വിഐപി ദർശനം നടത്തിയെന്ന പ്രചരണം തികച്ചും തെറ്റാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തനിക്കൊപ്പം ആകെ നാലുപേർ മാത്രമാണ് ദർശനത്തിന് ഉണ്ടായിരുന്നത്. എല്ലാവർക്കും 1000 രൂപയുടെ ടിക്കറ്റെടുത്താണ് ദർശനം നടത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.
മന്ത്രിസഭ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടാകുമെന്ന് തനിക്ക് മുൻകൂട്ടി അറിയാമായിരുന്നു. വിവാദമുണ്ടാക്കുന്നവർ താൻ ഇനി മേലിൽ ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുതെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം, മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരും ഞായറാഴ്‌ച ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് ചെയർമാൻ എ വി ഗോപിനാഥ് നേരത്തെ രംഗത്തെത്തിയിരുന്നു. 'മുഖ്യമന്ത്രിയും മന്ത്രിമാരും നിയമലംഘനം നടത്തിയതായി തോന്നുന്നില്ല. രമേശ് ചെന്നിത്തല ഒഴികെ മറ്റ് മന്ത്രിമാർ ആരും വരുമെന്ന് അറിയിച്ചില്ല. ഒട്ടേറെപ്പേർക്ക് തൊഴാനാതാകെ പോയെന്ന് അറിഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കും. മുഖ്യമന്ത്രി നെയ്‌വിളക്കുമായി എത്തിയതാണെങ്കിൽ ആചാരപരമായി ദർശനം നടത്താം. അങ്ങനെയാണോ അദ്ദേഹം എത്തിയതെന്ന് അന്വേഷിക്കും. ഉദ്യോഗസ്ഥ തലത്തിൽ വീഴ്‌ചയുണ്ടായോ എന്നും അന്വേഷിക്കും. ഒട്ടേറെ ഓൺലൈൻ ചാനലുകൾ മുഖ്യമന്ത്രിയുടെ റീൽസ് ചിത്രീകരിച്ചതായും വിവരമുണ്ട്' - എ വി ഗോപിനാഥ് പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |