SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.55 AM IST

കേസുകൾ പിൻവലിക്കുന്നത് പരിഗണനയിൽ : മന്ത്രി കെ.മുരളീധരൻ

muraleedharan

തിരുവനന്തപുരം : ശബരിമല യുവതീപ്രവേശനത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ മുൻ സർക്കാരിന്റെ കാലത്തെടുത്ത കേസുകൾ പിൻവലിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബിലെ മീറ്റ് ദ പ്രസ് പരിപാടിയിലായിരുന്നു പ്രതികരണം. യുവതീപ്രവേശനത്തിൽ ഉമ്മൻചാണ്ടി സർക്കാരിന്റെ നിലപാടാണ് യു.ഡി.എഫ് സർക്കാരിന്. സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് ഹൈക്കോടതിയാണ്. കോടതിയുടെ നിർദ്ദേശമില്ലാതെ മറ്റൊരു നടപടിയുമെടുക്കാനാവില്ല. പുനഃപരിശോധന ഉണ്ടാകുമോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ദേവസ്വം മന്ത്രിയും തുടർകാര്യം ചർച്ച ചെയ്യുമെന്നും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: K MURALEEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA