SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.54 AM IST

പ​ര്യ​ത്തു​കാ​വ് ​ഉ​ന്ന​തി​ ​കേസിൽ ഹൈക്കോടതി, കുടിയൊഴിപ്പിക്കലിന് രണ്ടാഴ്ച കൂടി സമയം

govi

കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്തുകാവ് ഉന്നതിയിലെ കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കാൻ ഹൈക്കോടതി രണ്ടാഴ്ച അനുവദിച്ചു. രമ്യമായ പരിഹാരത്തിനാണ് ശ്രമമെന്ന് സർക്കാരിനായി ഹാജരായ അഡ്വ.ജനറൽ ജാജു ബാബു അറിയിച്ചതോടെയാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ നടപടി.

സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ തുടർനടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം റൂറൽ എസ്.പിയും എസ്.എച്ച്.ഒയും നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. കുടിയൊഴിപ്പിക്കലിന് മേയ് 26 വരെ ഹൈക്കോടതി സമയമനുവദിച്ചിരുന്നു. നടപടികൾ തടസപ്പെടുത്താനാകില്ലെന്നും വ്യക്തമാക്കി. സ്ഥലത്ത് തലമുറകളായി താമസിക്കുന്നവരാണെന്ന് പറയുന്നവർ, ഹർജിയെ എതിർത്ത് മുനിസിഫ് കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം കളക്ടറുടെ ചേംബറിൽ പ്രാഥമിക ചർച്ച നടത്തിയെന്ന് സർക്കാർ വിശദീകരിച്ചു. വിഷയം രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

കുടിയിറക്കൽ അനുവദിക്കില്ലെന്ന് ഗോവിന്ദൻ

കിഴക്കമ്പലം: പര്യത്തുകാവിലെ ഒരു കുടുംബത്തെ പോലും ഇറക്കിവിടാൻ അനുവദിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ പര്യത്തുകാവിൽ നടന്ന ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടതു സർക്കാർ അധികാരത്തിലുള്ളതുകൊണ്ടാണ് കുടിയൊഴിപ്പിക്കൽ നടക്കാതെ പോയത്. മുത്തങ്ങ സംഭവത്തിന്റെ ചെറിയ പതിപ്പാണ് പര്യത്തുകാവിലേതെന്നും അദ്ദേഹം പറഞ്ഞു. ഏരിയ സെക്രട്ടറി സി.എം.അബ്ദുൾ കരീം അദ്ധ്യക്ഷനായി.

മ​ല​യി​ടം​ ​തു​രു​ത്ത് ​ദ​ളി​ത് ​കു​ടും​ബ​ങ്ങൾ
വ​ഴി​യാ​ധാ​ര​മാ​വി​ല്ല​:​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​ച്ചി​ ​മ​ല​യി​ടം​തു​രു​ത്തി​ലെ​ ​ദ​ളി​ത് ​കു​ടും​ബ​ങ്ങ​ളു​ടെ​ ​കു​ടി​യൊ​ഴി​പ്പി​ക്ക​ലു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കോ​ട​തി​ ​ഉ​ത്ത​ര​വ് ​ന​ട​പ്പാ​ക്കി​യാ​ലും​ ​എ​ട്ട് ​കു​ടും​ബ​ങ്ങ​ളും​ ​വ​ഴി​യാ​ധാ​ര​മാ​വി​ല്ലെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​വ്യ​ക്ത​മാ​ക്കി.​ ​ഉ​ത്ത​ര​വ് ​ന​ട​പ്പാ​ക്കി​യാ​ൽ​ ​പ​ക​രം​ ​വീ​ടും​ ​സ്ഥ​ല​വും​ ​ന​ൽ​കും.​ ​അ​വ​രെ​ ​തെ​രു​വി​ലേ​ക്ക് ​വി​ടി​ല്ല.​ ​ഇ​ര​ക​ളോ​ടും​ ​കേ​സ് ​കൊ​ടു​ത്ത​വ​രോ​ടും​ ​സ​ർ​ക്കാ​ർ​ ​സം​സാ​രി​ച്ചു.​ ​എ.​ജി​യോ​ട് ​നി​യ​മ​പ​ര​മാ​യ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്താ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ട​ത് ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് ​കോ​ട​തി​ ​ഉ​ത്ത​ര​വ് ​പ്ര​കാ​രം​ ​കു​ടി​യൊ​ഴി​പ്പി​ക്ക​ലി​ന് 14​ത​വ​ണ​ ​ശ്ര​മി​ച്ചു.​ ​എ​ന്നി​ട്ട് ​പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ ​എ​ന്ത് ​ചെ​യ്തു​?​ ​ചെ​റു​വി​ര​ൽ​ ​അ​ന​ക്കി​യി​ല്ല.​ ​സ്വ​കാ​ര്യ​ ​കേ​സാ​ണെ​ന്നാ​യി​രു​ന്നു​ ​വാ​ദം.​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​വ​ന്ന​തി​ന്റെ​ ​പി​റ്രേ​ന്ന് ​മു​ത​ൽ​ ​സ​മ​രം​ ​തു​ട​ങ്ങി.​ ​ര​ണ്ടു​ ​മു​ൻ​മ​ന്ത്രി​മാ​ർ​ ​സ​മ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​തു​ ​ക​ണ്ട് ​ഞെ​ട്ടി​പ്പോ​യി.​ 14​ത​വ​ണ​യും​ ​നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ​ ​നി​ല​പാ​ടെ​ടു​ത്ത​ ​ആ​ളു​ക​ളാ​ണ് ​ഇ​പ്പോ​ൾ​ ​സ​മ​രം​ ​ന​ട​ത്തു​ന്ന​ത്.​ ​മ​ന്ത്രി​ ​റോ​ജി​ ​എം.​ ​ജോ​ണി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​വി​ടെ​ ​യോ​ഗം​ ​ചേ​ർ​ന്ന​ത​ട​ക്കം​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​അ​ടി​യ​ന്ത​ര​ ​ന​ട​പ​ടി​ക​ളെ​ടു​ത്ത​താ​യും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

മു​ന​മ്പ​ത്ത് ​നി​ന്ന് ​ആ​രെ​യും
കു​ടി​യൊ​ഴി​പ്പി​ക്കി​ല്ല​:​ ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ന​മ്പ​ത്ത് ​നി​ന്നു​ ​ആ​രെ​യും​ ​കു​ടി​യൊ​ഴി​പ്പി​ക്കി​ല്ലെ​ന്നും​ ​ഭൂ​മി​യി​ലെ​ ​താ​മ​സ​ക്കാ​ർ​ക്ക് ​നി​യ​മ​പ​ര​മാ​യ​ ​സം​ര​ക്ഷ​ണം​ ​ഉ​റ​പ്പാ​ക്കു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​ൻ.​ ​നി​കു​തി​ ​അ​ട​യ്ക്കാ​ൻ​ ​എ​ല്ലാ​വ​ർ​ക്കും​ ​സം​വി​ധാ​ന​മൊ​രു​ക്കും.​ ​ഇ​ട​തു​ ​സ​ർ​ക്കാ​രും​ ​അ​വ​ർ​ ​രാ​ഷ്ട്രീ​യ​മാ​യി​ ​നി​യ​മി​ച്ച​ ​വ​ഖ​ഫ് ​ബോ​ർ​ഡും​ ​പോ​യ​പോ​ക്കി​ൽ​ ​എ​ട്ടി​ന്റെ​ ​പ​ണി​യാ​ണ് ​ത​ന്ന​ത്.​ ​സാ​ധാ​ര​ണ​ ​വ​ഖ​ഫ് ​ഭൂ​മി​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​ഉ​മീ​ദ് ​പോ​ർ​ട്ട​ലി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​ന്ന​ത് ​സൂ​ക്ഷി​പ്പ് ​ചു​മ​ത​ല​യു​ള്ള​ ​മു​ത്ത​വ​ല്ലി​യാ​ണ്.​ ​എ​ന്നാ​ൽ​ ​മു​ന​മ്പ​ത്ത് ​വ​ഖ​ഫ് ​ബോ​ർ​ഡ് ​ത​ന്നെ​ ​പോ​ർ​ട്ട​ലി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​രി​ക്കു​ന്നു.​ ​എ​ന്താ​ണ് ​അ​വ​രു​ടെ​ ​ഉ​ദ്ദേ​ശം​?​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ 10​മി​നി​റ്റു​ ​കൊ​ണ്ട് ​പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വാ​യി​രി​ക്കെ​ ​താ​ൻ​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​ ​ഇ​തു​ ​ത​ട​യാ​നു​ള്ള​ ​മ​നഃ​പൂ​ർ​വ​മാ​യ​ ​നീ​ക്ക​മാ​യി​രു​ന്നു​ ​ഇ​ത്.​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​നു​ ​തീ​രു​മാ​ന​മെ​ടു​ക്കാ​ൻ​ ​സാ​വ​കാ​ശം​ ​ന​ൽ​കി​യി​ല്ല.​ ​ഇ​തി​നെ​ ​നി​യ​മ​പ​ര​മാ​യി​ ​നേ​രി​ടും.​ ​ഇ​പ്പോ​ഴ​ത്തേ​ത് ​വ​ഖ​ഫ് ​ബോ​ർ​ഡു​ണ്ടാ​ക്കി​യ​ ​നി​യ​മ​പ്ര​ശ്ന​മാ​ണെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA