SignIn
Kerala Kaumudi Online
Monday, 25 May 2026 4.00 PM IST

'വക്കാവക്കാ'യെ മറിക്കടക്കാൻ ഷക്കീറ; ഫിഫയുടെ ഔദ്യോഗിക ഗാനം പുറത്തിറക്കി, വെെറൽ

shakira

2026ലെ ഫിഫ ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിന്റെ ഔദ്യോഗിക ഗാനം പുറത്തുവിട്ട് കൊളംബിയൻ ഗായിക ഷക്കീറ. 'ദായ് ദായ്' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഷക്കീറയും നെെജീരിയൻ കലാകാരനായ ബെർണ ബോയ്‌യും ചേർന്നാണ് ഈ ഗാനം പുറത്തിറക്കിയിരിക്കുന്നത്. ലയണൽ മെസി, കിലിയൻ എംബാപ്പെ, എർലിംഗ് ഹാലാൻഡ് തുടങ്ങിയ പ്രമുഖ ഫുട്ബോൾ താരങ്ങളും ഗാനത്തിൽ അണിനിരക്കുന്നുണ്ട്.

'ഞങ്ങൾ തയ്യാറാണ്' എന്ന ഫുട്ബോൾ താരങ്ങൾ പറയുന്നതിലൂടെയാണ് ഗാനം ആരംഭിക്കുന്നത്. നാല് മിനിട്ട് ദെെർഘ്യമുള്ള വീഡിയോ ഗാനമാണ് ഇത്. ഇറ്റാലിയൻ വാക്കായ 'ദായ്' എന്നാൽ 'വരൂ' അല്ലെങ്കിൽ 'മുന്നോട്ട് പോകൂ' എന്നാണ് അർത്ഥം. ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജാപ്പനീസ് എന്നീ ഭാഷകളിലെ വരികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാനം വലിയ രീതിയിൽ വെെറലാകുന്നുണ്ട്. ഷക്കീറയുടെ നൃത്തത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. 50ലേക്ക് കടക്കുന്ന ഷക്കീറയ്ക്ക് ഇന്നും 20കളുടെ ചുറുചുറുക്കാണ് ആരാധകർ പറയുന്നത്.

പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക ഗാനവുമായി ഷക്കീറ എത്തുന്നത്. 2010ലെ ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ ഉദ്ഘാടന വേദിയിൽ ഷക്കീറ ആലപിച്ച 'വക്കാവക്കാ' എന്ന ഗാനം വൻ ഹിറ്റായിരുന്നു. ഇതുവരെ ഇറങ്ങിയ ഔദ്യോഗിക ലോകകപ്പ് ഗാനങ്ങളിൽ ഏറ്റവുമധികം ആളുകൾ കേട്ട ഗാനമാണിത്.

അതേസമയം ഈ വർഷം ജൂൺ 11ന് മെക്സിക്കോയിലാണ് 2026 ഫിഫ ലോകകപ്പ് ആരംഭിക്കുന്നത്. ജൂലായ് 19ന് ന്യൂജേഴ്സിയിലാണ് ഫെെനൽ മത്സരം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SHAKIRA, FIFA, WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360