
ന്യൂഡൽഹി: രാജ്യത്ത് ലക്ഷണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന ഗതാഗത മാർഗമാണ് റെയിൽവേ. അടുത്ത മാസം ഒന്നുമുതൽ (ജൂലായ് ഒന്ന്) വിപ്ലവകരമായ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ മന്ത്രാലയം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും യാത്രകൾ സുഗമമാക്കുന്നതിനും വേണ്ടിയാണ് റെയിൽവേ നിയമങ്ങളിൽ മാറ്റം വരുത്തുന്നത്.
ഇനി മുതൽ റെയിൽവേ നിയമങ്ങൾ ലംഘിക്കുന്നവർ കനത്ത പിഴയായിരിക്കും നൽകേണ്ടി വരുന്നത്. ടിക്കറ്റില്ലാതെയുള്ള യാത്രകൾ, സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിക്കാതിരിക്കുക, സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുക തുടങ്ങി എല്ലാ നിയമ ലംഘനങ്ങൾക്കും ജൂലായ് ഒന്ന് മുതൽ പൂട്ടുവീഴും. ഈ മാസം 19-ാം തീയതി പുറത്തിറങ്ങിയ റെയിൽവേ മന്ത്രാലയത്തിന്റെ പ്രത്യേക ഗസറ്റ് വിഞ്ജാപന പ്രകാരം നിലവിലുള്ള നിയമങ്ങളിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ജനവിശ്വാസ് ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തിയാണ് മാറ്റങ്ങൾ കൊണ്ടുവരുന്നത്.
എന്തൊക്കെയാണ് മാറ്റങ്ങൾ എന്നറിയാം,
പൊതുജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന റെയിൽവേ പരമാവധി കുറ്റമറ്റതാക്കുന്നതിനാണ് പുതിയ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്. നിയമലംഘനങ്ങൾ കുറയ്ക്കുക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി നീണ്ട കോടതി നടപടികൾക്ക് പകരം അപ്പോൾതന്നെ പിഴ ചുമത്താനും റെയിൽവേ അനുമതി നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |