
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് ഒരാഴ്ച മുമ്പ് പാക് ഭീകരർ മേഖലയിലെത്തിയെന്ന് എൻ.ഐ.എയുടെ കണ്ടെത്തൽ. ജമ്മുവിലെ എൻ.ഐ.എ പ്രത്യേക കോടതിയിൽ 2025 ഡിസംബറിൽ സമർപ്പിച്ച കുറ്റപത്രത്തിലെ വിവരമാണ് പുറത്തുവന്നത്. 2025 ഏപ്രിൽ 22നായിരുന്നു ഭീകരാക്രമണം. മതം ചോദിച്ചു കൊണ്ട് 26 പേരെ പോയിന്റ് ബ്ലാങ്കിൽ വെടിവച്ചു കൊല്ലുകയായിരുന്നു. ഏപ്രിൽ 15ഓടെ പാക് ഭീകരരുടെ സാന്നിദ്ധ്യം മേഖലയിലുണ്ടായിരുന്നുവെന്നാണ് എൻ.ഐ.എ പറയുന്നത്. ആക്രമണം നടന്ന് 99ാം നാൾ ശ്രീനഗറിലെ ദച്ചിഗാം വനമേഖലയിൽ സുരക്ഷാസേന നടത്തിയ ഓപ്പറേഷൻ മഹാദേവിൽ മൂന്ന് പാക് ഭീകരരെയും വധിച്ചിരുന്നു. ഇവരിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽ ഫൊറൻസിക് പരിശോധന നടത്തിയപ്പോൾ റൂട്ട് മാപ്പ് അടക്കം നിർണായക തെളിവായെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |