SignIn
Kerala Kaumudi Online
Saturday, 26 September 2026 1.04 AM IST

യുവാക്കൾക്കിടയിൽ പുതിയ ട്രെൻഡായി 'ഭജൻ ക്ലബ്ബ്', ജെൻസികൾക്കൊപ്പം താളം പിടിച്ച് മോദി

pm-modi
ഭജൻ ക്ലബ്ബിംഗിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: യുവാക്കൾക്കിടയിൽ പുതിയ സംഗീത ട്രെൻഡായി മാറുന്ന 'ഭജൻ ക്ലബ്ബിൽ' പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർ.എസ്.എസ്. ആശയപ്രചാരകനും ബി.ജെ.പി. നേതാവുമായ ദീൻദയാൽ ഉപാദ്ധ്യായയുടെ 110-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഡൽഹിയിലെ ബി.ജെ.പി. ആസ്ഥാനത്തിന് എതിർവശത്തെ പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.

മുൻനിരയിൽ ഇരുന്ന മോദി ശ്രീരാമനെ സ്തുതിച്ചുള്ള ഭജനിനൊപ്പം കൈയടിക്കുകയും തംബുരുവിനോട് സാമ്യമുള്ള വാദ്യോപകരണത്തിൽ താളം പിടിക്കുകയും ചെയ്യുന്നുണ്ട്. പരിപാടിയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും യുവാക്കളായിരുന്നു. ഭജനിന്റെ താളത്തിനൊത്ത് കൈയടിച്ചും പാടിയും പലരും ആസ്വദിച്ചു. പരമ്പരാഗത ഭജനുകളിൽ ആധുനിക സംഗീതവും കച്ചേരിയും ചേർത്ത് അവതരിപ്പിക്കുന്നതാണ് ഭജൻ ക്ലബ്ബിംഗ്. ജെൻ സി വിഭാഗത്തിൽപ്പെട്ട യുവാക്കൾക്കിടയിൽ ഇതിന് സ്വീകാര്യത വർദ്ധിച്ചുവരികയാണ്.

പരമ്പരാഗത ആത്മീയ ഗാനങ്ങൾക്ക് ആധുനിക അക്കോസ്റ്റിക്, ഇലക്ട്രോണിക് സംഗീതത്തിന്റെ താളം നൽകിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവർ ഭജനുകൾക്കൊപ്പം പാടുകയും കൈയടിക്കുകയും നൃത്തം ചെയ്യുകയും ചെയ്യും. മദ്യമോ ക്ലബ്ബുകളിലെ മറ്റ് പതിവുകളോ ഇല്ലാതെ കച്ചേരിക്ക് സമാനമായ അന്തരീക്ഷത്തിലാണ് ഭജൻ ക്ലബ്ബിംഗ് സംഘടിപ്പിക്കുക. ഇന്ത്യയിലെ വിവിധ നഗരങ്ങൾക്കു പുറമെ വിദേശത്തും ഭജൻ ക്ലബ്ബുകൾക്ക് പ്രചാരം ലഭിച്ചുവരികയാണ്.

English Summary

Prime Minister Narendra Modi attended a ‘Bhajan Clubbing’ event in New Delhi held to mark the 110th birth anniversary of Deendayal Upadhyaya. He joined youngsters in clapping and playing a percussion instrument during a devotional song dedicated to Lord Ram. Bhajan clubbing blends traditional devotional music with modern concert-style arrangements and is gaining popularity among Gen Z audiences in India and abroad.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BHAJAN CLUBBING, EVENT, DELHI, LATESTNEWS, NARENDRAMODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360