SignIn
Kerala Kaumudi Online
Saturday, 26 September 2026 1.32 AM IST

വി​വാ​ദത്തിനിടെ വീണ്ടും എ​സ്‌എ​സ്ആർ; യുപി​യ​ട​ക്കം അഞ്ച് ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ

dg

ന്യൂഡൽഹി: അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്,​ ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂ‌ർ സംസ്ഥാനങ്ങളിൽ സ്‌പെഷ്യൽ സമ്മറി റിവിഷൻ (എസ്.എസ്.ആർ) നടത്തിയേക്കും. നിലവിലെ പട്ടിക പുനരവലോകനം ചെയ്യുന്ന പ്രക്രിയയാണിത്. വിവാദമായ എസ്.ഐ.ആർ പോലെ വെട്ടിനിരത്തൽ ഇല്ല. ഒക്ടോബർ-നവംബർ മാസങ്ങളിൽ നടത്തിവരുന്ന പ്രക്രിയ നിലച്ചത് തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും ,വിവേക് ജോഷിയും ചോദ്യംചെയ്‌തുവെന്ന മാദ്ധ്യമ റിപ്പോ‌ർട്ടുകൾ പുറത്തുവന്നിരുന്നു.2025ൽ എസ്.എസ്.ആർ നടത്തിയിരുന്നു. രാഹുൽ ഗാന്ധി കഴിഞ്ഞദിവസം വാ‌ർത്താസമ്മേളനത്തിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം,​ ഗോവയിലെ എസ്.ഐ.ആർ പ്രക്രിയയുമായി ബന്ധപ്പെട്ട കരടുപട്ടികയിൽ നിന്ന് പുറത്തായ 97 പേരെ തിരികെ ചേർക്കാൻ അവിടത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ തീരുമാനിച്ചെങ്കിലും ഡൽഹിയിലെ ഓഫീസ് അനുമതി നൽകിയില്ലെന്ന വിവരം പുറത്തുവന്നിരുന്നു. 97 പേരിൽ ഭൂരിഭാഗത്തെയും വോട്ടർപട്ടികയിൽ തിരികെ ചേർത്തു. രണ്ടു തിരഞ്ഞെടുപ്പ് കമ്മിഷണർമാരും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും നടപ്പാക്കിയ തീരുമാനങ്ങൾ റദ്ദാക്കാൻ ബോംബെ ഹൈക്കോടതിയിൽ പൊതുതാത്പര്യഹർജിയെത്തി.

സി.ജെ.പി പ്രക്ഷോഭം ഗാന്ധിജയന്തിക്ക് തുടങ്ങും

രാജിവയ്‌ക്കാൻ മുഖ്യ തിര‌ഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് കോക്രോച്ച് ജനതാ പാർട്ടി(സി.ജെ.പി) നൽകിയ സമയം ഇന്ന് ഉച്ചയോടെ അവസാനിക്കും. രാജിയില്ലെങ്കിൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2ന് മുംബയിൽ പ്രക്ഷോഭത്തിന് തുടക്കമിടുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ പറഞ്ഞു.

ഡൽഹിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലേക്കും കോൺഗ്രസ് പ്രവർത്തകർ ബി.ജെ,പി ദേശീയ ആസ്ഥാനത്തേക്കും മാർച്ച് നടത്തി. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ജന്തർ മന്ദറിൽ പ്രതിഷേധിച്ചു. പാട്നയിലും ചണ്ഡിഗറിലും കോൺഗ്രസ് പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജമ്മു കാശ്‌മീർ,​ഉത്തരാഖണ്ഡ്,​പശ്ചിമബംഗാൾ,​ഹിമാചൽ പ്രദേശ്,​മണിപ്പൂർ തുടങ്ങിയ ഇടങ്ങളിലും കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി.

ഡി.​എം.​കെ​യെ അ​നു​ന​യി​പ്പി​ക്കും

ഗ്യാ​നേ​ഷി​നെ​തി​രെ​ ​പാ​ർ​ല​മെ​ന്റി​ൽ​ ​ഇം​പീ​ച്ച്മെ​ന്റ് ​നോ​ട്ടീ​സ് ​ന​ൽ​കാ​നു​ള്ള​ ​നീ​ക്കം​ ​'​ഇ​ന്ത്യ​'​ ​മു​ന്ന​ണി​ ​സ​ജീ​വ​മാ​ക്കി.​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​കോ​ൺ​ഗ്ര​സ് ​കാ​ലു​വാ​രി​യെ​ന്ന് ​പ​രി​ഭ​വ​മു​ള്ള​ ​ഡി.​എം.​കെ​യെ​ ​അ​നു​ന​യി​പ്പി​ക്കാ​ൻ​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ത്തു​ന്നു​ണ്ട്.​ ​ഒ​ന്നി​ച്ചു​ ​നീ​ങ്ങ​ണ​മെ​ന്ന​ ​വി​കാ​രം​ ​സി.​പി.​എം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​എ.​ ​ബേ​ബി​യും​ ​പ്ര​ക​ടി​പ്പി​ച്ചു.​ ​'​ഇ​ന്ത്യ​'​ ​സ​ഖ്യ​യോ​ഗം​ ​വി​ളി​ച്ചേ​ക്കും.


വി.​ഐ.​പി​ക​ൾ​ക്ക് പ്ര​ത്യേ​ക​ ​പ​രി​ഗ​ണന
ജ​നാ​ധി​പ​ത്യ​ത്തി​ൽ​ ​വോ​ട്ട​ർ​മാ​ർ​ക്ക് ​തു​ല്യ​ ​പ​രി​ഗ​ണ​ന​യെ​ന്ന​ ​അ​ടി​സ്ഥാ​ന​ ​പ്ര​മാ​ണം​ ​പോ​ലും​ ​ലം​ഘി​ച്ച് ​ഇ​ല​ക്ഷ​ൻ​ ​ക​മ്മി​ഷ​ന്റെ​ ​ബി.​എ​ൽ.​ഒ​ ​ആ​പി​ൽ​ ​വി.​ഐ.​പി​ക​ൾ​ക്ക് ​പ്ര​ത്യേ​ക​ ​ഫീ​ച്ച​ർ​ ​ചേ​ർ​ത്ത​ത് ​വി​വാ​ദ​മാ​യി. വോ​ട്ട​ർ​ ​പ​ട്ടി​ക​യി​ൽ​ ​പേ​രു​ ​ചേ​ർ​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പൊ​രു​ത്ത​ക്കേ​ടു​ക​ൾ​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​കേ​ന്ദ്ര​മ​ന്ത്രി​മാ​ർ,​മു​ഖ്യ​മ​ന്ത്രി​ ​രേ​ഖാ​ ​ഗു​പ്‌​ത,​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​ർ,​ര​ണ്ട് ​മു​ൻ​ ​ചീ​ഫ് ​ജ​സ്റ്റി​സു​മാ​രു​ടെ​ ​ഭാ​ര്യ​മാ​ർ​ ​എ​ന്നി​വ​ർ​ക്ക് ​ഉ​ൾ​പ്പെ​ടെ​ ​ക​മ്മി​ഷ​ൻ​ ​നോ​ട്ടീ​സ് ​ന​ൽ​കി​യി​രു​ന്നു.​ ​ഇ​ത്ത​രം​ ​വി.​ഐ.​പി​ക​ളു​ടെ​ ​മാ​ത്രം​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ഉ​ട​ന​ടി​ ​പ​രി​ഹ​രി​ക്കാ​ൻ​ ​പ്ര​ത്യേ​ക​ ​സൗ​ക​ര്യം​ ​ആ​പ്പി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​ഡ​ൽ​ഹി​യി​ലെ​ ​വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​ ​വി.​ഐ.​പി​ക​ളും​ ​സാ​ധാ​ര​ണ​ ​പൗ​ര​ന്മാ​രു​മെ​ന്ന് ​വേ​ർ​തി​രി​ക്കു​ന്നു​വെ​ന്ന് ​കോ​ൺ​ഗ്ര​സ് ​ആ​രോ​പി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSR, LATESTNEW, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360