
ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ അപകീർത്തിപ്പെടുത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മൂഡീസ് ഇന്ത്യ സാമ്പത്തിക വളർച്ച ആറ് ശതമാനത്തിൽ നിന്ന് ഏഴാകുമെന്ന് പ്രവചിച്ചതും ജപ്പാനിലെ പ്രമുഖ റേറ്റിംഗ് ഏജൻസിയായ ജെ.സി.ആർ ഇന്ത്യയുടെ സോവറിൻ റേറ്റിംഗ് ഉയർത്തിയതും ചൂണ്ടിക്കാട്ടിയാണ് ഷായുടെ മറുപടി. ആഗോള വെല്ലുവിളികൾക്കിടയിലും ഇന്ത്യ വളർച്ച നിലനിറുത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്‌തു. 2047 ആഗസ്റ്റ് 15 ആകുമ്പോഴേക്കും ഇന്ത്യ എല്ലാ മേഖലകളിലും ആഗോളതലത്തിൽ ഒന്നാമതാകുമെന്ന പ്രധാനമന്ത്രി മോദിയുടെ ദൃഢനിശ്ചയം നടപ്പിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ചിലർ പറയുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നിർജ്ജീവമെന്നാണ്. സ്വന്തം മാനസികാവസ്ഥയാണത്. അവർ ചുറ്റും കാണുന്നതെല്ലാം നിർജീവമായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള രാഷ്ട്രീയ സ്ഥിരതയും നയ തുടർച്ചയും ഇന്ത്യയെ ആഗോള ഉത്പാദന കേന്ദ്രമാക്കിയെന്നും ഷാ ചൂണ്ടിക്കാട്ടി. സമ്പദ്‌വ്യവസ്ഥയെ മോദി സർക്കാർ കൊന്നുവെന്നും നയങ്ങൾ പരാജയപ്പെട്ടെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |