
കാൺപൂർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റും ടോഫികളും ചാക്കുകളിലും പെട്ടികളിലുമാക്കി വഴിയരികിൽ തള്ളിയത് എടുക്കാൻ ജനത്തിന്റെ തിക്കും തിരക്കും. ഉത്തർപ്രദേശിലെ കാൺപൂരിലുള്ള പാങ്കി ഇൻഡസ്ട്രിയൽ ഏരിയയിലായിരുന്നു സംഭവം. ദൃശ്യങ്ങൾ സമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വിമർശനങ്ങളും ഉയരുന്നുണ്ട്.
പാങ്കിയിലെ ഫെർട്ടിലൈസർ ഫാക്ടറിക്ക് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് ട്രക്കിലെത്തിച്ച ചോക്ലേറ്റ് ശേഖരം തള്ളിയതെന്ന് പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നു. വിൽപ്പനയ്ക്ക് അനുയോജ്യമല്ലാത്തതിനെ തുടർന്നാണ് ഇവ ഇവിടെ ഉപേക്ഷിച്ചതെന്നാണ് വിവരം. വിവരം അറിഞ്ഞതോടെ സമീപവാസികളും വഴിയാത്രക്കാരും ഉൾപ്പെടെ വൻ ആൾക്കൂട്ടം സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |