
ന്യൂഡൽഹി: മലയാളികൾക്ക് തിരുവോണ സമ്മാനമായി സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം 'കേരളം' എന്നാക്കിയ നിയമം പ്രാബല്യത്തിൽ. വർഷകാല സമ്മേളനത്തിൽ പാർലമെന്റ് പാസാക്കിയ നിയമത്തിന് ആഗസ്റ്റ് 14ന് രാഷ്ട്രപതി അംഗീകാരം നൽകിയെങ്കിലും ഇന്നലെയാണ് കേന്ദ്ര സർക്കാർ ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. 2027 ആഗസ്റ്റ് 25ന് മുൻപ് കേന്ദ്ര-സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട എല്ലാ രേഖകളിലും കേരള, കേരളം ആകും. 2024 ജൂണിൽ കേരള നിയമസഭ പ്രമേയം പാസാക്കിയതിന്റെ തുടർച്ചയായി രാഷ്ട്രപതിയുടെ ശുപാർശയോടെയാണ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |