
ന്യൂഡൽഹി: സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട തെഹൽക്ക മുൻ എഡിറ്റർ-ഇൻ-ചീഫ് തരുൺ തേജ്പാലിനോട് രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് സുപ്രീംകോടതി നിർദേശം. കേസിൽ ബോംബെ ഹൈക്കോടതി വിധിച്ച 10 വർഷം കഠിന തടവ് ചോദ്യം ചെയ്ത് തരുൺ നൽകിയ അപ്പീലിലാണ് കോടതി നിർദേശം. കീഴടങ്ങുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും അപ്പീൽ നേരിട്ട് പരിഗണിക്കണമെന്നുമായിരുന്നു തരുണിന്റെ ആവശ്യം. എന്നാൽ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട പ്രതി ആദ്യം കോടതിയിൽ കീഴടങ്ങുക തന്നെ വേണമെന്നും അതിനു ശേഷം മാത്രമേ അപ്പീൽ പരിഗണിക്കൂയെന്നും ജസ്റ്റിസ് അലോക് ആരാധെ വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കകം കീഴടങ്ങിയതിന്റെ രേഖ സമർപ്പിച്ചാൽ സെപ്റ്റംബർ 22ന് അപ്പീൽ പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |