അബുദാബി :ഗൾഫ് രാജ്യങ്ങളിലെ പ്രധാന ലോട്ടറികളിൽ പലതിലും മലയാളികൾ സമ്മാനം നേടുന്നത് പതിവാണ്. പതിവ് തെറ്റാതെ അബുദാബി ബിഗ് ടിക്കറ്റിന്റ ആഗസ്റ്റ് മാസത്തെ രണ്ടാമത് വാരാന്ത്യ ഇ നറുക്കെടുപ്പിൽ മലയാളികളടക്കം നാല് ഇന്ത്യൻ പ്രവാസികൾ സമ്മാനം നേടി. വിജയികളായ നാലുപേർക്കും 25000 ദിർഹം (ഏകദേശം ആറരലക്ഷത്തിലധികം രൂപ) വീതം ലഭിക്കും.
മണികണ്ഠൻ മോഹനൻ (39), തോമസ് വർഗീസ് (64) എന്നിവരും ഇന്ത്യക്കാരനായ മുഹമ്മദ് സാഹിർ, സാജിദ് ഖാൻ (56) എന്നിവരാണ് ജേതാക്കളായത്.സമ്മാനത്തുക ബാങ്ക് ഡെപ്പോസിറ്റായി സൂക്ഷിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. 20 വർഷമായി യു.എ.ഇയിൽ സിവിൽ എൻജിനിയറായി ജോലി ചെയ്യുന്ന തോമസ് ഗീവർഗീസ് സുഹൃത്തുക്കൾക്കൊപ്പം നാലുപേരടങ്ങുന്ന ഗ്രൂപ്പായാണ് ഭാഗ്യം പരീക്ഷിച്ചത്. സമ്മാന വിഹിതം നാട്ടിലേക്ക് അയക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
മുഹമ്മദ് സാഹിർ ഓൺലൈൻ വഴി എടുത്ത 290094275 എന്ന നമ്പരിലുള്ള ടിക്കറ്റിലൂടെയാണ് സമ്മാനം നേടിയത്. പുനെ സ്വദേശിയും ബിസിനസുകാരനുമായ സാജിദ് ഖാൻ വർഷങ്ങളായി ഒറ്റയ്ക്ക് ഭാഗ്യം പരീക്ഷിക്കാറുണ്ടെങ്കിലും ബിഗ് ടിക്കറ്റിൽ ആദ്യമായാണ് വിജയം തേടിയെത്തുന്നത്. സമ്മാനത്തുക ഉപയോഗിച്ച് മക്കളുമൊത്ത് മികച്ചൊരു അവധിക്കാല യാത്ര നടത്താനാണ് സാജിദ് പദ്ധതിയിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |