SignIn
Kerala Kaumudi Online
Saturday, 27 June 2026 3.14 AM IST

ലിവ് ഇൻ പങ്കാളിയുടെ മാതാപിതാക്കളെ കൊലപ്പെടുത്തി, ടെക്കി അറസ്റ്റിൽ

d

ബംഗളൂരു: കർണാടകയിൽ ലിവ് ഇൻ പങ്കാളിയുടെ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി കെന്നത്ത് പിടിയിൽ. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ കെന്നത്തിനെ പുതുച്ചേരിയിൽ നിന്നാണ് കർണാടക പൊലീസ് പിടികൂടിയത്. ബംഗളൂരു കെ.ആർ. പുരത്ത്

സീഗെഹള്ളിയിൽ ഫ്ളാറ്റിലെ അരുംകൊല നടന്ന് നാലാം ദിവസമാണ് ഇയാൾ പിടിയിലായത്.

കൊലപാതകത്തിന് ശേഷം ലിവ് ഇൻ പങ്കാളി ശ്വേതയ്‌ക്കൊപ്പം പുതച്ചേരിയിലേക്ക് രക്ഷപ്പെട്ടിരുന്നു കെന്നത്ത്. ശ്വേതയെ ബുധനാഴ്ച പുതച്ചേരിയിൽ നിന്ന് കണ്ടെത്തിയെങ്കിലും കെന്നത്തിനെ കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെ ബീച്ചിലെ ഒരു വൈൻ പാർലറിൽ നിന്ന് കെന്നത്തിനെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് പുതച്ചേരി പൊലീസ് എത്തി ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360