
ന്യൂഡൽഹി: തെലങ്കാന കേഡർ 1993-ാം ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥൻ മഹേഷ് ദീക്ഷിതിനെ ഇന്റലിജൻസ് ബ്യൂറോയുടെ (ഐ.ബി) ഡയറക്ടറായി നിയമിച്ചു. നിലവിലെ ഡയറക്ടർ തപൻ കുമാർ ദേക ജൂൺ 30ന് വിരമിക്കുന്ന ഒഴിവിൽ രണ്ട് വർഷത്തേക്കാണ് നിയമനം. ഐ.ബി സ്‌പെഷൽ ഡയറക്‌ടറായി പ്രവർത്തിക്കുന്ന മഹേഷിന് രഹസ്യാന്വേഷണ രംഗത്ത് മൂന്നു പതിറ്റാണ്ട് അനുഭവ പരിചയമുണ്ട്. ഭീകരവിരുദ്ധ ഓപ്പറേഷൻ,സൈബർ സുരക്ഷ,ദേശീയ സുരക്ഷാ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2019 ആഗസ്റ്റിൽ ജമ്മു കാശ്മീരിൽ 370-ാം വകുപ്പ് റദ്ദാക്കുന്നതിന് മുന്നോടിയായി സുരക്ഷാ പ്രത്യാഘാതങ്ങൾ വിലയിരുത്തിയത് ഇദ്ദേഹമാണ്. കേന്ദ്ര ഭരണപ്രദേശമായി വിഭജിക്കപ്പെട്ട ജമ്മുകാശ്‌മീരിലെയും ലഡാക്കിലെയും രഹസ്യാന്വേഷണ നീക്കങ്ങൾക്ക് നേതൃത്വം നൽകി. 2023ൽ ശ്രീനഗറിൽ ജി 20 ഉച്ചകോടിയുടെ ഭാഗമായ ടൂറിസം വർക്കിംഗ് ഗ്രൂപ്പ് യോഗത്തിനായുള്ള സുരക്ഷ ചുമതലകളും വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |