SignIn
Kerala Kaumudi Online
Saturday, 27 June 2026 3.14 AM IST

പിണറായിയെ വിമർശിച്ച് ഡി.എം.കെ മുഖപത്രം

g

ചെന്നൈ: തമിഴ്നാട്ടിൽ സി.പി.എം നേതാക്കളും ഡി.എം.കെ നേതാക്കളും തമ്മിൽ വാക്‌പോര് തുടരുന്നതിനിടെ പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ഡി.എം.കെ മുഖപത്രത്തിൽ ലേഖനം. 

കേരളത്തിലെ സി.പി.എമ്മിനെയും മുഖപത്രമായ മുരശൊലിയിലെ ലേഖനത്തിൽ വിമർശിക്കുന്നുണ്ട്. സി.പി.എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി ഷൺമുഖത്തെ കടന്നാക്രമിക്കുന്നതിനിടെയാണ് പിണറായിക്കെതിരെയും വിമർശനമുയർന്നത്.

വിഴിഞ്ഞം ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദാനിക്കുമൊപ്പം നിൽക്കുന്ന പിണറായിയുടെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. സി.പി.എമ്മിന്റെ സാമ്പത്തിക നയം എന്താണ്. കേരളത്തിലെ വിഭവങ്ങൾ അദാനിക്കടക്കം കൈമാറിയത് ഇടതുസർക്കാരാണ്. 'നവകേരളത്തിനായുള്ള നവവഴികൾ" എന്ന പേരിൽ പിണറായി വിജയൻ വികസന രേഖ അവതരിപ്പിച്ചു. മുതലാളിത്തത്തെ എതിർക്കുമ്പോഴും ബിർളയെ അടക്കം കേരളത്തിലേക്ക് ക്ഷണിച്ചു. ഇക്കാര്യം അന്ന് വ്യവസായ മന്ത്രിയായിരുന്ന പി. രാജീവ് തന്നെ പറഞ്ഞിട്ടുണ്ട്. പിണറായി സർക്കാരിന്റെ നയം ഇതായതുകൊണ്ടാണ് ജനം തൂത്തെറിഞ്ഞത്. അങ്ങനെയുള്ള സി.പി.എമ്മിന് എങ്ങനെയാണ് ഡി.എം.കെയെ വിമർശിക്കാനാകുകയെന്നും ലേഖനത്തിൽ ചോദിക്കുന്നു.

ഡി.എം.കെയുടെ നവ ഉദാരവത്കരണ നയങ്ങൾ തോൽവിക്ക് കാരണമായെന്ന് സി.പി.എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി ഷൺമുഖം

ആരോപിച്ചിരുന്നു. ഇതിനെതിരേ ഡി.എം.കെ നേതാക്കൾ രംഗത്തെത്തിയതോടെ ദിവസങ്ങളായി വാക്പോര് തുടരുകയാണ് .

എം.കെ. സ്റ്റാലിന്റെ അനുവാദത്തോടെയല്ല ടി.വി.കെയ്ക്ക് സി.പി.എം പിന്തുണ നൽകിയതെന്ന് ഡി.എം.കെ നേതാക്കൾ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DMK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360