SignIn
Kerala Kaumudi Online
Monday, 25 May 2026 7.42 AM IST

ബംഗാളിൽ ബി.ജെ.പി വരും: പ്രധാനമന്ത്രി സത്യപ്രതിഞ്ജാ ചടങ്ങിന് എത്തും

s

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബാക്‌പൂരിൽ പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസം നടത്തിയ റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. ബാരക്പൂരിലെ റാലി നിയമസഭാ തിരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ തന്റെ അവസാന പ്രചാരണ യോഗമാണ്. മേയ് 4ന് ശേഷം, ബി.ജെ.പിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തോടെയാണ് ഞാൻ മടങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി സർക്കാരിൽ ഒരു പൗരനും ജാതിയുടെയോ സമുദായത്തിന്റെയോ പേരിൽ വിവേചനം നേരിടില്ല,അനധികൃത നുഴഞ്ഞുകയറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

വോട്ടർമാർക്ക്

മോദിയുടെ കത്ത്

ബംഗാൾ വോട്ടർമാരെ അഭിസംബോധന ചെയ്‌ത് സംസ്ഥാനത്ത് മാറ്റത്തിന് സമയമായെന്നും പിന്തുണയ്‌ക്കണമെന്നും അഭ്യർത്ഥിക്കുന്ന പ്രധാനമന്ത്രിയുടെ കത്ത് ബി.ജെ.പി പുറത്തിറക്കി. ബംഗാളിലെ ഭയത്തിന്റെ അന്തരീക്ഷം മാറണം. മികച്ച അവസരത്തിനായി ബംഗാളികൾ കാത്തിരിക്കുന്നുവെന്നും കത്തിലുണ്ട്.

ബംഗാളിൽ ചൂടത്ത് തുടർച്ചയായ റാലികളും റോഡ് ഷോകളും നടത്തിയിട്ടും ഒരിക്കലും ക്ഷീണം തോന്നിയില്ല. ഇത് തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമല്ല,ഒരു ആത്മീയ യാത്ര പോലെയാണ്. 2024 ജനുവരിയിൽ അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ സമർപ്പണ ചടങ്ങിന് മുമ്പ് 11 ദിവസത്തെ ഉപവാസം അനുഷ്ഠിച്ചപ്പോൾ ലഭിച്ച ആത്മീയ അനുഭവം ഇവിടെയുണ്ടായി. എല്ലാ റാലികളിലും റോഡ്ഷോകളിലും ആളുകളിൽ നിന്ന് സ്നേഹവും വാത്സല്യവും ലഭിച്ചത് ഒരിക്കലും മറക്കാനാകില്ലെന്ന് മോദി കത്തിലൂടെ പറഞ്ഞു. കൂടാതെ വോട്ട് അഭ്യർത്ഥിച്ചുള്ള മോദിയുടെ ഓഡിയോ സന്ദേശവും പുറത്തിറങ്ങിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360