SignIn
Kerala Kaumudi Online
Monday, 25 May 2026 5.54 AM IST

മോദിക്കു സ്റ്റാലിന്റെ മറുപടി: എൻ.ഡി.എയ്ക്ക് ദിശാബോധമില്ല

s

ചെന്നൈ: ആരാണ് ഡ്രൈിവിംഗ് സീറ്റിലിരിക്കേണ്ടതെന്ന് വ്യക്തമല്ലാത്ത സഖ്യമാണ് തമിഴ്നാട്ടിലെ എൻ.ഡി.എ എന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. നിയമസഭാ തിര‌ഞ്ഞെടുപ്പിൽ എൻ.ഡി.എ അധികാരത്തിലെത്തുമെന്ന് മധുരയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചുപോയതിന്റെ അടുത്ത ദിവസമാണ് സ്റ്റാലിന്റെ പ്രതികരണം.

ദിശാബോധമില്ലാത്ത മുന്നണിയാണ് എൻ.ഡി.എ എന്ന് ഒരു മാദ്ധ്യമം സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം പറഞ്ഞു. ഇ.പി.എസ് വേദി പങ്കിട്ടതോടെ, പ്രധാനമന്ത്രി എൻ.ഡി.എ സർക്കാർ രൂപീകരിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. ആരാണ് നയിക്കുന്നതെന്ന് പറഞ്ഞില്ല. ഇത് ഒരു കോമഡിയാണ്. തിരഞ്ഞെടുപ്പ് പോരാട്ടം ടീം തമിഴ്നാടും ടീം ഡൽഹിയും തമ്മിലാണെന്നും ഒടുവിൽ തമിഴ്നാട് ജയിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.

ഇരട്ട എൻജിൻ സർക്കാരിനെക്കുറിച്ചുള്ള ബി.ജെ.പിയുടെ അവകാശവാദത്തെ തള്ളിക്കൊണ്ട്, ബി.ജെ.പി ഭരിക്കുന്ന സർക്കാരുകളും എൻ.ഡി.എ സഖ്യവും ഡബ്ബ (പ്രവർത്തനരഹിതമായ) ൻജിനുകളാണെന്ന് സ്റ്റാലിൻ ആവർത്തിച്ചു. കേന്ദ്രസർക്കാർ കാരണമല്ല, തമിഴ്നാടിന്റെ വളർച്ചയെന്ന് അദ്ദേഹം പറഞ്ഞു. വികസന സൂചികകളിലും വ്യവസായവത്കരണത്തിലും ബി.ജെ.പി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളെ പിന്തള്ളി ഡി.എം.കെ ഒന്നാം സ്ഥാനം നിലനിറുത്തുന്നതിന്റെ തെളിവാണ് കേന്ദ്രസർക്കാരിന്റെ ഡാറ്റയെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് അത്തരമൊരു വികസനം കാണിക്കാൻ കഴിയുമോ?' സ്റ്റാലിൻ ചോദിച്ചു,പ്രധാനമന്ത്രിക്ക് തന്നെ തന്റെ നേട്ടങ്ങൾക്ക് ഒന്നും കാണിക്കാൻ ഇല്ലാത്തതിനാൽ, തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം ധാരാളം നുണകൾ പ്രചരിപ്പിക്കുകയാണ്- അദ്ദേഹം ആരോപിച്ചു. ഡി.എം.കെ സഖ്യത്തിൽ കൂടുതൽ പാർട്ടികൾ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360