SignIn
Kerala Kaumudi Online
Monday, 25 May 2026 10.12 AM IST

ഇന്ത്യ-കാനഡ യുറേനിയം കരാർ, വ്യാപാരം 5,000 കോടി ഡോളറാക്കും

xcd

ന്യൂഡൽഹി: ഇ​ന്ത്യ​യും​ ​കാ​ന​ഡ​യും​ ​ത​മ്മി​ലു​ള്ള​ ​വ്യാ​പാ​രം​ 2030​ ​ഓ​ടെ​ 5000​ ​കോ​ടി​ ​ഡോ​ള​റാ​യും​ 20240​ൽ​ 10000​ ​കോ​ടി​ ​ഡോ​ള​റാ​യും​ ​ഉ​യ​ർ​ത്താ​ൻ​ ​ധാ​ര​ണ.​ കാ​ന​ഡ​യി​ൽ​ ​നി​ന്ന് ​യു​റേ​നി​യം​ ​എ​ത്തി​ക്കാ​നു​ള്ള​ ​ദീ​ർ​ഘ​കാ​ല​ ​ക​രാ​റി​ലും​ ​ഒ​പ്പി​ട്ടു.​ ​ഡ​ൽ​ഹി​ ​ഹൈ​ദ​രാ​ബാ​ദ് ​ഹൗ​സി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ​യും​ ​ക​നേ​ഡി​യ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​മാ​ർ​ക്ക് ​ജെ​ ​കാ​ർ​ണി​യു​ടെ​യും​ ​സാ​ന്നി​ദ്ധ്യ​ത്തി​ലാ​ണ് ​ക​രാ​ർ​ ​ഒ​പ്പി​ട്ട​ത്.

ഇരു രാജ്യങ്ങളും തമ്മിലെ സാമ്പത്തിക സഹകരണം കൂടുതൽ ആഴത്തിലാക്കുകയാണ് ലക്ഷ്യമെന്ന് മോദി ചൂണ്ടിക്കാട്ടി. സഹകരണത്തിന്റെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തും. സമീപഭാവിയിൽ ഒരു സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് അന്തിമരൂപം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളിലും പുതിയ നിക്ഷേപത്തിനും തൊഴിലവസരങ്ങൾക്കും അത് വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

യു​റേ​നി​യം​ ​വി​ത​ര​ണ​ത്തി​നു​ള്ള​ ​ക​രാ​ർ​ ​സി​വി​ൽ​ ​ആ​ണ​വോ​ർ​ജ്ജ​ ​മേ​ഖ​ല​യി​ൽ​ ​നാ​ഴി​ക​ക​ല്ലാ​ണെ​ന്ന് ​ഇ​രു​ ​നേ​താ​ക്ക​ളും​ ​ന​ട​ത്തി​യ​ ​സം​യു​ക്ത​ ​പ്ര​സ്‌​താ​വ​ന​യി​ൽ​ ​പ​റ​യു​ന്നു.​ ​വ​ൻ​ ​യൂ​റേ​നി​യം​ ​സ​മ്പ​ത്തു​ള്ള​ ​രാ​ജ്യ​മാ​ണ് ​കാ​ന​ഡ.​ചെ​റി​യ​ ​മോ​ഡു​ലാ​ർ​ ​റി​യാ​ക്‌​ട​റു​ക​ൾ,​നൂ​ത​ന​ ​റി​യാ​ക്ട​റു​ക​ൾ​ ​എ​ന്നി​വ​യി​ലും​ ​ഒ​ന്നി​ച്ച് ​പ്ര​വ​ർ​ത്തി​ക്കും.​ ​ഊ​ർ​ജ്ജ​ ​മേ​ഖ​ല​യി​ൽ,​പു​തി​യ​ ​ത​ല​മു​റ​ ​സ​ഹ​ക​ര​ണ​മാ​ണ് ​ല​ക്ഷ്യ​മെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​കാ​ന​ഡ​യി​ൽ​ ​നി​ന്ന് ​പെ​ട്രോ​ളി​യം,​പ്ര​കൃ​തി​ ​വാ​ത​ക​ ​ഇ​റ​ക്കു​മ​തി​ ​വ​ർ​ദ്ധി​പ്പി​ക്കും. വൻ യൂറേനിയം സമ്പത്തുള്ള രാജ്യമാണ് കാനഡ.

ഇന്ത്യ-കാനഡ ബന്ധം നിലവിൽ പുതിയ ഊർജ്ജവും വിശ്വാസവും കൈവരിച്ചു. 2023ൽ ഖാലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ വധത്തെ തുടർന്ന് മോശമായ ഉഭയകക്ഷി ബന്ധങ്ങൾ സാധാരണ നിലയിലാക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രിയായ ശേഷം കാർണി നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. സിക്ക് സമൂഹത്തെ പ്രീതിപ്പെടുത്താൻ പഞ്ചാബ് സന്ദർശിക്കുന്ന പതിവ് കാർണി വേണ്ടെന്നു വച്ചിരുന്നു.

സമുദ്ര സഹകരണം

എ.ഐ, ക്വാണ്ടം, സൂപ്പർ കമ്പ്യൂട്ടിംഗ്, സെമികണ്ടക്ടറുകൾ, ആരോഗ്യ സംരക്ഷണം, കൃഷി, നവീകരണം, സമുദ്ര സഹകരണം, ബഹിരാകാശം, സാംസ്കാരിക കൈമാറ്റം തുടങ്ങിയ മേഖലകളിലാണ് മറ്റ് കരാറുകൾ. കനേഡിയൻ സർവകലാശാലകൾ ഇന്ത്യയിൽ കാമ്പസ് തുടങ്ങും. ഇന്ത്യയിൽ കനേഡിയൻ പൾസ് പ്രോട്ടീൻ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കും. പ്രതിരോധ, സുരക്ഷാ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കാൻ പ്രതിരോധ ചർച്ചകൾ തുടങ്ങും. കാനഡ അന്താരാഷ്‌ട്ര സോളാർ അലയൻസിലും ഗ്ലോബൽ ബയോഫ്യൂവൽ അലയൻസിലും ചേരും. ഈ വർഷം ഇന്ത്യ-കാനഡ പുനരുപയോഗ ഊർജ്ജ, സംഭരണ ​​ഉച്ചകോടി നടത്തും. ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ ഇന്ത്യ-കാനഡ സി.ഇ.ഒ സമ്മേളനത്തിലും ഇരു നേതാക്കളും പങ്കെടുത്തു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും കാർണി കൂടിക്കാഴ്‌ച നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360