SignIn
Kerala Kaumudi Online
Sunday, 28 June 2026 4.24 AM IST

വന്ദേ ഭാരതവുമായി ഗൗതം അദാനി

gautam-adani

കൊ​ച്ചി​:​ ​രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള​ ​സം​രം​ഭ​ക​രെ​യും​ ​നൂ​ത​ന​ ​ആ​ശ​യ​ങ്ങ​ളു​ള്ള​വ​രേ​യും​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ലെ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് ​പ​രി​ഹാ​രം​ ​ക​ണ്ടെ​ത്താ​ൻ​ ​ക​ഴി​വു​ള്ള​വ​രെ​യും​ ​ക​ണ്ടെ​ത്തി​ ​പി​ന്തു​ണ​യ്ക്കു​ന്ന​തി​നു​മാ​യി​ ​'​വ​ന്ദേ​ ​ഭാ​ര​തം​'​ ​പ​ദ്ധ​തി​ക്ക് ​അ​ദാ​നി​ ​ഗ്രൂ​പ്പ് ​തു​ട​ക്ക​മി​ട്ടു.​ ​അ​ദാ​നി​ ​ഗ്രൂ​പ്പ് ​ചെ​യ​ർ​മാ​ൻ​ ​ഗൗ​തം​ ​അ​ദാ​നി​യു​ടെ​ 64​-​‌ാ​മ​ത് ​ജ​ന്മ​ദി​ന​ത്തി​ലാ​ണ് ​പു​തി​യ​ ​പ​ദ്ധ​തി.​ ​v​a​n​d​e​b​h​a​r​a​t​a​m.​o​r​g​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ലൂ​ടെ​ ​അ​പേ​ക്ഷ​ക​ൾ​ ​ന​ൽ​കാം.​ ​വി​വി​ധ​ ​ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ 75​ ​പേ​ർ​ക്ക് ​അ​ഹ​മ്മ​ദാ​ബി​ൽ​ ​പ്ര​ത്യേ​ക​ ​പ​രി​ശീ​ല​നം​ ​ന​ൽ​കും.​ ​സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട് ​അ​നു​ബ​ന്ധി​ച്ച് ​ന​ട​ക്കു​ന്ന​ ​ഗ്രാ​ൻ​ഡ് ​ഫി​നാ​ലെ​യി​ലും​ ​ഇ​വ​ർ​ ​പ​ങ്കെ​ടു​ക്കും.


പ്രാ​യം,​ ​തൊ​ഴി​ൽ,​ ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത​ ​തു​ട​ങ്ങി​യ​ ​പ​രി​മി​തി​ക​ളി​ല്ലാ​തെ​ ​പു​തി​യ​ ​ആ​ശ​യ​ങ്ങ​ളും​ ​സം​രം​ഭ​ക​ത്വ​ ​മോ​ഹ​വു​മു​ള്ള​ ​ഏ​തൊ​രാ​ൾ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​ഒ​രു​ ​ആ​ശ​യം,​ ​പ്രോ​ട്ടോ​ടൈ​പ്പ്,​ ​പ്രാ​രം​ഭ​ ​ഘ​ട്ട​ത്തി​ലു​ള്ള​ ​സം​രം​ഭം​ ​അ​ല്ലെ​ങ്കി​ൽ​ ​നി​ല​വി​ലു​ള്ള​ ​ബി​സി​ന​സ് ​എ​ന്നി​വ​യു​മാ​യി​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​കാം.
സാ​ങ്കേ​തി​ക​വി​ദ്യ,​ ​നി​ർ​മ്മാ​ണം,​ ​സു​സ്ഥി​ര​ത,​ ​കൃ​ഷി,​ ​പ​ര​മ്പ​രാ​ഗ​ത​ ​ക​ര​കൗ​ശ​ല​വി​ദ്യ​ക​ൾ​ ​തു​ട​ങ്ങി​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ൽ​ ​നി​ന്നു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​വ​നി​ത​ ​സം​രം​ഭ​ക​ർ,​ ​ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ,​ ​ഗ്രാ​മീ​ണ​ർ,​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ ​എ​ന്നി​വ​ർ​ക്ക് ​പ്ര​ത്യേ​ക​ ​പ​രി​ഗ​ണ​ന​ ​ന​ൽ​കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360