SignIn
Kerala Kaumudi Online
Sunday, 28 June 2026 4.24 AM IST

തിരിച്ചുവരവ് പ്രതീക്ഷയിൽ വിപണി

share

കൊച്ചി: മാസങ്ങൾ നീണ്ട തിരിച്ചടികൾക്ക് ശേഷം തിരികെ കയറാനാകുമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ ഓഹരി വിപണി. മാർച്ച് പാദത്തിൽ ഇന്ത്യയുടെ ജിഡിപി 7.8 ശതമാനം വളർന്നതും പ്രധാനമായും സ്ഥിര മൂലധന രൂപീകരണവുമാണ് വളർച്ചയ്ക്ക് കരുത്താകുക. 2024 സെപ്തംബർ മുതൽ വിപണിയെ പ്രതികൂലമായി ബാധിച്ച ഉയർന്ന മൂല്യനിർണയം, വിദേശ നിക്ഷേപ പിൻവലിക്കൽ, മന്ദഗതിയിലായ ജി.ഡി.പി ലാഭവളർച്ച, ആഗോള എ.ഐ ഓഹരികളിലെ അമിതാവേശം, യു.എസ് തീരുവകളും പശ്ചിമേഷ്യൻ സംഘർഷങ്ങളും ഉൾപ്പെടെയുള്ള ഘടകങ്ങൾ ഇന്ത്യൻ ഓഹരി വിപണിക്ക് അനുകൂലമായി മാറുന്നുവെന്നാണ് ഈ രംഗത്തെ വിദഗ്‌ദ്ധരുടെ വിലയിരുത്തൽ. ഈ വർഷം ഇതുവരെ പ്രധാന സൂചികകൾ ഏകദേശം 9 ശതമാനം ഇടിഞ്ഞപ്പോൾ ജൂൺ 24 വരെ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ 2.73 ലക്ഷം കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. തിരുത്തലിനെ തുടർന്ന് ഓഹരി മൂല്യനിർണയം 24 മടങ്ങിൽ നിന്ന് 18 മടങ്ങായി കുറഞ്ഞതോടെ വിപണി കൂടുതൽ ആകർഷകമായെന്നും വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു.

റിസർവ് ബാങ്ക് നയം വിദേശ നിക്ഷേപം ആകർഷിക്കും

പണപ്പെരുപ്പത്തിലെ വർദ്ധന, കമ്പനികളുടെ വില്പനയിലെ സ്ഥിരത, മെച്ചപ്പെടുന്ന മൂലധന നിക്ഷേപ ചക്രം എന്നിവയുടെ പശ്ചാത്തലത്തിൽ ലാഭവളർച്ച ശക്തിപ്പെടുമെന്നാണ് വിലയിരുത്തൽ.

ആഗോളതലത്തിൽ എ.ഐ ഇൻഫ്രാസ്ട്രക്ചർ ഓഹരികളിലെ മുന്നേറ്റത്തിന് ക്ഷീണം പ്രകടമാണെങ്കിലും വിപണിയെ വ്യാപകമായി ബാധിച്ചേക്കില്ല

ഹൈപ്പർസ്‌കെയിലർ കമ്പനികളുടെ ശക്തമായ സാമ്പത്തിക സ്ഥിതി ഓഹരി വിപണിക്ക് കരുത്താകും

റിസർവ് ബാങ്കിന്റെ പുതിയ നയനടപടികൾ കടപ്പത്ര വിപണിയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കും

സേവന കയറ്റുമതിയും പ്രവാസി പണമിടപാടുകളും ശക്തമായതോടെ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് മിച്ചത്തിലായി

വിപണിക്ക് അനുകൂല ഘടകങ്ങൾ

ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിന് താഴെയെത്തിയത്

രൂപയുടെ മൂല്യം ഡോളറിനെതിരെ 95ന് താഴെയായത്

10 വർഷ സർക്കാർ ബോണ്ട് യീൽഡ് 6.9 ശതമാനത്തിന് താഴെയെത്തിയത്

ക്രൂഡ് വിലയിലെ ഇടിവ് ഇറക്കുമതി ചെലവും ബാഹ്യ സമ്മർദവും കുറയ്ക്കും

അപകടഘടകങ്ങൾ

ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ

 2026ലെ എൽനിനോ സാദ്ധ്യത

യു.എസ് ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് ഉയർത്താനുള്ള സാദ്ധ്യത

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360