SignIn
Kerala Kaumudi Online
Sunday, 28 June 2026 4.23 AM IST

റിലയൻസ് ഫൗണ്ടേഷന്റെ സ്കൂൾ ദുരന്തനിവാരണ പദ്ധതി

fire1

കൊ​ച്ചി​:​ ​ഭാ​വി​ത​ല​മു​റ​യി​ൽ​ ​സു​ര​ക്ഷ,​ ​ദു​ര​ന്ത​സ​ന്ന​ദ്ധ​ത,​ ​അ​തി​ജീ​വ​നം​ ​എ​ന്നി​വ​യു​ടെ​ ​സം​സ്കാ​രം​ ​വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ​ ​സ്കൂ​ളു​ക​ൾ​ക്ക് ​നി​ർ​ണാ​യ​ക​ ​പ​ങ്ക് ​ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി​ ​റി​ല​യ​ൻ​സ് ​ഫൗ​ണ്ടേ​ഷ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ത​യ്യാ​റാ​ക്കി​യ​ 10​ ​സ്കൂ​ളു​ക​ളു​ടെ​ ​സ്കൂ​ൾ​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​പ​ദ്ധ​തി​ക​ൾ​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​ക​ള​ക്ട​റും​ ​ജി​ല്ലാ​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​അ​തോ​റി​ട്ടി​ ​ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ​ ​ജി.​ ​പ്രി​യ​ങ്ക​ ​പ്ര​കാ​ശ​നം​ ​ചെ​യ്തു.
റി​ല​യ​ൻ​സ് ​ഫൗ​ണ്ടേ​ഷ​ൻ​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​പ​രി​പാ​ടി​യി​ലൂ​ടെ​ ​രാ​ജ്യ​ത്തെ​ 20​ ​ജി​ല്ല​ക​ളി​ലാ​യി​ 180​ല​ധി​കം​ ​സ്കൂ​ളു​ക​ളി​ൽ​ ​സ്കൂ​ൾ​ ​സു​ര​ക്ഷാ​ ​പ​ദ്ധ​തി​ക​ൾ​ ​ന​ട​പ്പാ​ക്കി​ ​വ​രി​ക​യാ​ണ്.​ ​
എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​അ​തോ​റി​ട്ടി​യു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​റി​ല​യ​ൻ​സ് ​ഫൗ​ണ്ടേ​ഷ​ൻ​ ​ന​ട​പ്പാ​ക്കു​ന്ന​ ​സ്കൂ​ൾ​ ​സു​ര​ക്ഷാ​ ​സം​രം​ഭ​ത്തെ​ ​അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്ന് ​ക​ള​ക്ട​ർ​ ​ജി.​ ​പ്രി​യ​ങ്ക​ ​പ​റ​ഞ്ഞു.
കാ​ലാ​വ​സ്ഥാ​ ​വ്യ​തി​യാ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​അ​പ​ക​ട​സാ​ദ്ധ്യ​ത​ക​ൾ​ ​വ​ർ​ദ്ധി​ച്ചു​വ​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സു​ര​ക്ഷി​ത​മാ​യി​ ​ജീ​വി​ക്കാ​നും​ ​ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​ ​സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് ​പൊ​രു​ത്ത​പ്പെ​ടാ​നു​മു​ള്ള​ ​ക​ഴി​വ് ​അ​ടു​ത്ത​ ​ത​ല​മു​റ​യ്ക്ക് ​ന​ൽ​കു​ന്ന​ ​പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള​ ​ഭാ​വി​യി​ലേ​ക്കു​ള്ള​ ​നി​ക്ഷേ​പ​ങ്ങ​ളാ​ണ് ​സ്കൂ​ൾ​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​പ​ദ്ധ​തി​ക​ളെ​ന്ന് ​റി​ല​യ​ൻ​സ് ​ഫൗ​ണ്ടേ​ഷ​ൻ​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​പ​രി​പാ​ടി​ ​മേ​ധാ​വി​ ​അ​നി​മേ​ഷ് ​പ്ര​കാ​ശ് ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360