SignIn
Kerala Kaumudi Online
Saturday, 27 June 2026 2.12 PM IST

വീണ്ടും കയറി സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

gold
സ്വർണാഭരണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധന രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 110 രൂപ കൂടി 13,195 രൂപയായി. ഒരു പവന് 880 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്റെ ഇന്നത്തെ വിപണിവില 1,05,560 രൂപയാണ്. പണിക്കൂലിയും ടാക്സും ഉൾപ്പടെയുള്ള ചാർജുകൾ ചേർത്ത് സ്വർണാഭരണങ്ങൾ വാങ്ങാൻ കൂടുതൽ വില കൊടുക്കേണ്ടിവരും. ഇന്നലെ രാവിലെ ഗ്രാമിന് 25 രൂപയും വെെകിട്ട് 105 രൂപയും കൂടിയിരുന്നു. ജൂൺ ഒന്നിനാണ് സ്വർണവിലയിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് വില 1,14,560 രൂപയായിരുന്നു.

സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. കേരളത്തിൽ ഒരു ഗ്രാം വെള്ളിക്ക് 240 രൂപയാണ് വില. 10 ഗ്രാം വെള്ളിക്ക് 2400 രൂപയാണ് ഇന്നത്തെവിപണി വില.

അതേസമയം, നടപ്പുവര്‍ഷം ജനുവരി 28ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 5,589 ഡോളറിലെത്തി റെക്കാഡിട്ടിരുന്നു. അഞ്ച് മാസത്തിനിടെ ഔണ്‍സിന് 1,600 ഡോളറിന്റെ ഇടിവാണ് സ്വര്‍ണ വിലയിലുണ്ടായത്. ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വര്‍ണ വില മൂക്കുകുത്തി. കഴിഞ്ഞ വാരം ഒരവസരത്തില്‍ പവന്‍ വില 1,02,760 രൂപ വരെയെത്തിയിരുന്നു. എന്നാല്‍ ഇന്നലെ പവന്‍ വില 1,000 രൂപ വര്‍ദ്ധിച്ച് 1,04,680 രൂപയിലെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, GOLD, RATE, KERALA, GOLD RATE TODAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360