SignIn
Kerala Kaumudi Online
Monday, 25 May 2026 8.39 AM IST

നെറ്റ്‌വർക്ക് വിപുലീകരണത്തിന് നിസാൻ

mega

കൊച്ചി: നെറ്റ്‌വർക്ക് വിപൂലീകരണത്തിന്റെ ഭാഗമായി രാജ്യത്ത് 54 ടച്ച് പോയിന്റുകൾ നിസാൻ ആരംഭിക്കുന്നു. നടപ്പു വർഷത്തിന്റെ ആദ്യ പകുതിയിൽ കേരളത്തിൽ പത്തനംതിട്ട ഉൾപ്പെടെ പുതിയ ടച്ച് പോയിന്റുകൾ നിസാൻ മോട്ടോർ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു . പ്രധാന നഗരങ്ങളിൽ വില്‍പ്പന - സേവന കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. ഗ്രാവൈറ്റിന് പുറമെ പുറത്തിറങ്ങാനിരിക്കുന്ന നിസാൻ ടെക്ക്ടൺ, 7 സീറ്റർ സി-എസ്. യു. വി എന്നിവയിലൂടെ ഉത്പന്ന പോർട്ട്‌റഫോളിയോ വിപുലീകരണം ശക്തിപ്പെടുത്തും. വിപണി വികസനത്തിനാണ് കമ്പനി ഏറെ പ്രാധാന്യം നൽകുന്നതെന്ന് നിസാൻ മോട്ടോർ ഇന്ത്യ എം.ഡി സൗരഭ് വത്സ പറഞ്ഞു. നിസാന്റെ ആഗോള റീട്ടെയിൽ നിലവാരത്തിനോട് ചേർന്ന് രൂപകല്‍പ്പന ചെയ്‌ത ആത്യാധുനിക സൗകര്യങ്ങളോടുള്ള സംവിധാനങ്ങളാകും പുതിയ ടച്ച് പോയിന്റുകളുടെ ആകർഷണം.

ലോകോത്തര ഉപഭോക്തൃ അനുഭവം നൽകുന്ന പരിശീലനം സിദ്ധിച്ച സെയിൽസ്- സർവീസ് പ്രൊഫഷണലുകളുടെ സേവനവും ലഭ്യമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360