SignIn
Kerala Kaumudi Online
Monday, 25 May 2026 8.39 AM IST

പുത്തൻ സ്‌കോഡ കുഷാക്ക് വിപണിയിൽ

kushaq2

കൊച്ചി: അത്യാധുനിക യൂറോപ്യൻ സാങ്കേതികവിദ്യ ഇന്ത്യയിൽ ജനപ്രിയമാക്കാൻ സ്‌കോഡയുടെ പുതിയ കുഷാക്ക് വിപണിയിൽ എത്തുന്നു.

എട്ട്സ്‌പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, റിയർ സീറ്റ് മസാജർ തുടങ്ങി സവിശേഷതകൾ പുതിയ കുഷാക്കിലുണ്ട്. ലോകോത്തര യൂറോപ്യൻ എൻജിനിയറിംഗും അഞ്ച് നക്ഷത്ര സുരക്ഷയും ഇന്ത്യൻ റോഡുകളിൽ ലഭ്യമാക്കുകയെന്ന സ്‌കോഡ ഓട്ടോ ഇന്ത്യയുടെ തന്ത്രപ്രധാനമായ ലക്ഷ്യത്തിന് പുതിയ കുഷാക്ക് മോഡലുകൾ കരുത്തുപകരുന്നു. സിഗ്‌നേച്ചർ, സ്‌പോർട്‌ലൈൻ, പ്രസ്റ്റീജ്, മോണ്ടെ കാർലോ എന്നീ ട്രിമ്മുകളിൽ ലഭിക്കുന്ന പുതിയ കുഷാക് ക്ലാസിക് പ്ളസ്, മാനുവൽ, റിയൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുള്ള ടർബോചാർജ്ഡ് പെട്രോൾ എൻജിനുകളുമായാണ് എത്തുന്നത്.

തടസമില്ലാത്ത ഉടമസ്ഥാവകാശ അനുഭവം സ്‌കോഡ ഓട്ടോ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.

ഉറപ്പാണ് വാറന്റി

നാല് വർഷം അല്ലെങ്കിൽ 1,00,000 കിലോമീറ്റർ വാറന്റിയും, നാലുവർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസും 30,000 കിലോമീറ്റർ വരെ നാല് ലേബർഫ്രീ സർവീസുകളും പാക്കേജിന്റെ ഭാഗമാണ്. വാറന്റി എട്ടുവർഷം വരെ നീട്ടിയെടുക്കാനുള്ള സൗകര്യവും, പെയിന്റ്, തുരുമ്പിക്കൽ എന്നിവയ്ക്ക് പ്രത്യേക വാറന്റിയും സ്‌കോഡ ഉറപ്പുനൽകുന്നു.

വൈവിദ്ധ്യമാർന്ന നിറങ്ങൾ

ഷിംല ഗ്രീൻ, സ്റ്റീൽ ഗ്രേ, ചെറി റെഡ് ഉൾപ്പെടെ കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ, ബ്രില്യന്റ് സിൽവർ, ലാവ ബ്ലൂ, ഡീപ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ് .

യൂറോപ്യൻ സാങ്കേതികവിദ്യയുടെ കരുത്ത്

യൂറോപ്യൻ സാങ്കേതികവിദ്യ ഇന്ത്യൻ ഉപഭോക്താക്കൾക്ക് കൂടുതൽ പ്രാപ്യമാക്കുകയാണ് സ്‌കോഡയുടെ ലക്ഷ്യമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു. സെഗ്‌മെന്റിൽ ആദ്യമായി എൻട്രി വേരിയന്റിൽ തന്നെ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ്, റിയർ സീറ്റ് മസാജർ തുടങ്ങിയവ ഉൾപ്പെടുത്തി 'പണത്തിനൊത്ത മൂല്യം' എന്ന സങ്കൽപ്പത്തിന് പുതിയ മാനം നൽകുന്നു. മികച്ച സുരക്ഷയും ഡ്രൈവിംഗ് മികവും സ്റ്റാൻഡേർഡായി ഉറപ്പാക്കുന്നതിലൂടെ പുതിയ കുഷാക്കും ഉടമസ്ഥർക്ക് അഭിമാനമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, SKODA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360