SignIn
Kerala Kaumudi Online
Monday, 25 May 2026 8.39 AM IST

ടു-വീലർ ഉത്പാദനം വർദ്ധിപ്പിക്കാൻ ഹോണ്ട ഇന്ത്യ

plant

കൊച്ചി: ഹോണ്ടയുടെ ഇന്ത്യയിലെ മോട്ടോർസൈക്കിൾ നിർമ്മാണവും വിൽപ്പനയും നടത്തുന്ന അനുബന്ധ സ്ഥാപനമായ ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യ (എച്ച്.എം.എസ്‌.ഐ) ഉത്പാദന ശേഷി വിപുലീകരിക്കുന്നു. രാജസ്ഥാനിലെ അൽവാർ ജില്ലയിലെ തപുകര പ്ലാന്റിൽ പുതിയ മൂന്നാമത്തെ ഉത്പാദന ലൈൻ സ്ഥാപിച്ചാണ് എച്ച്.എം.എസ്‌.ഐ നിർമ്മാണ ശേഷി വർധിപ്പിക്കുന്നത്.

പ്രതിവർഷം 6,70,000 യൂണിറ്റുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതോടെ രണ്ടാം ഫാക്ടറിയുടെ ആകെ ശേഷി വർഷത്തിൽ 20.1 ലക്ഷം യൂണിറ്റായി ഉയരും.

ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ ആഗ്രഹങ്ങളെ പിന്തുണയ്ക്കുന്ന മൂല്യം നൽകുന്നതിൽ തുടർച്ച ഉറപ്പാക്കുമെന്ന് കമ്പനിയുടെ പ്രസിഡന്റും സി.ഇ.ഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു,

ഹോണ്ടയ്ക്ക് ഇന്ത്യയിലുടനീളം നാല് നിർമ്മാണ പ്ലാന്റുകളുണ്ട്, മൊത്തം വാർഷിക ഉത്പാദന ശേഷി 62.5 ലക്ഷം യൂണിറ്റുകളാണ്. 2001-ൽ പ്രവർത്തനം ആരംഭിച്ചതിനുശേഷം, കമ്പനി ഏഴ് കോടി യൂണിറ്റുകളുടെ ഉത്പാദനം നടത്തി,

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360