SignIn
Kerala Kaumudi Online
Friday, 25 September 2026 2.04 AM IST

വിമാനത്തിലും രക്ഷയില്ല, യാത്രയ്‌ക്കിടെ സമീപത്തിരുന്ന് സ്വയംഭോഗം ചെയ്‌തു; പരാതി ജീവനക്കാർ അവഗണിച്ചെന്ന് യുവതി

united-airline-flight
യുണൈറ്റഡ് എയർലൈൻസ് വിമാനം

ന്യൂയോർക്ക്: വിമാനയാത്രയ്‌ക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന യാത്രക്കാരൻ സ്വയംഭോഗം ചെയ്‌തതായി യുവതിയുടെ പരാതി. ഇതേക്കുറിച്ച് വിമാനത്തിലെ ജീവനക്കാരോട് പരാതിപ്പെട്ടിട്ടും ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നും അതേ യാത്രക്കാരന്റെ സമീപത്തിരുന്ന് യാത്രതുടരാൻ നിർബന്ധിച്ചെന്നും യുവതി ആരോപിച്ചു.

സെപ്‌തംബർ മൂന്നിന് ന്യൂയോർക്കിലെ റോച്ചസ്റ്ററിൽനിന്ന് ന്യൂജേഴ്‌സിയിലെ നൊവാർക്കയിലേക്ക് പോയ യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലായിരുന്നു സംഭവം. തൊട്ടടുത്ത സീറ്റിലിരുന്ന യാത്രക്കാരൻ തുടർച്ചയായി തന്നെ തുറിച്ചുനോക്കിക്കൊണ്ട് സ്വയംഭോഗം ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം. അസ്വസ്ഥത തോന്നിയതിനെ തുടർന്ന് വിമാനയാത്രയിലെ ഏറിയസമയവും സീറ്റിൽനിന്ന് മാറി നിൽക്കേണ്ടിവന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ, വിമാനം ലാൻഡ് ചെയ്യാൻ നേരം മറ്റ് സീറ്റുകൾ ഒഴിവില്ലെന്ന് ചൂണ്ടിക്കാട്ടി അതേ യാത്രക്കാരന്റെ സമീപത്തെ സീറ്റിൽതന്നെ ഇരിക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു.

ആരോപണവിധേയനായ പൊലീസുകാരനെ പുറത്തുകടക്കാൻ അനുവദിക്കാതെ പൊലീസിനെ ഏൽപിക്കാൻ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ അത് അവഗണിക്കുകയായിരുന്നെന്നും യുവതി പരാതിപ്പെടുന്നു. വിമാനത്തിൽനിന്ന് പുറത്തുകടന്നതിനുശേഷം ഫെഡറൽ അഡ്‌മിനിസ്‌ട്രേഷൻ, ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ, യുണൈറ്റഡ് എയർലൈൻസ് എന്നിവയ്‌ക്ക് യുവതി പരാതി നൽകി. ആരോപണവിധേയനായി യാത്രക്കാരൻ മുൻപും സമാനരീതിയിൽ പെരുമാറിയിട്ടുണ്ടാകാമെന്ന് യുവതി സംശയം പ്രകടിപ്പിച്ചു.

സംഭവത്തിൽ യുണൈറ്റഡ് എയർലൈൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 'ഞങ്ങളുടെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയ്‌ക്കാണ് ഏറ്റവും ഉയർന്ന മുൻഗണന. ഇത്തരം സംഭവങ്ങളെ ഞങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചുവരികയാണ്. ബുദ്ധിമുട്ടുണ്ടായ യാത്രക്കാരിയുമായി ഞങ്ങൾ ആശയവിനിമയം നടത്തി. അവർക്കുണ്ടായ മോശം അനുഭവത്തിൽ ഞങ്ങൾ ക്ഷമ ചോദിച്ചു'- യുണൈറ്റഡ് എയർലൈൻസ് പ്രസ്‌താവനയിലൂടെ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CO PASSENGER MASTURBATED, SEXUAL ASSAULT CASE, UNITED AIRLINES, WOMAN SEXUALY HARASSED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360