വാഷിംഗ്‌ടൺ: ലോകപ്രശസ്‌ത ചിത്രകാരൻ ലിയോണാർഡോ ഡാവിഞ്ചിയുടെ മോണാലിസയെ ആകാശത്ത് വരച്ച് പൈലറ്റ്. ചെറുവിമാനത്തിന്റെ സഞ്ചാരപാത ക്രമീകരിച്ചാണ് പൈലറ്റ് മോണാലിസയുടെ ആകാശചിത്രം ഒരുക്കിയത്. സെപ്‌തംബർ 18 വെള്ളിയാഴ്‌ച ഒക്ലഹോമയ്‌ക്കും അർക്കൻസാസിനും മുകളിലൂടെ നടത്തിയ ഈ അപൂർവ പറക്കലിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
അർക്കൻസാസിലെ ബെന്റൺവില്ലിൽനിന്ന് പറന്നുയർന്ന ചെറുവിമാനം ഏകദേശം നാല് മണിക്കൂറോളം പറന്നാണ് ചിത്രം പൂർത്തിയാക്കിയത്. വിമാനത്തിന്റെ ഓരോ നീക്കവും കൃത്യമായി ആസൂത്രണം ചെയ്‌തതോടെയാണ് മോണാലിസയുടെ രൂപം ഫ്ലൈറ്റ് പാത്തിൽ തെളിഞ്ഞത്. എയർനവ് റഡാർ പുറത്തുവിട്ട ത്രീഡി ഫ്ലൈറ്റ്-പാത്ത് ദൃശ്യവൽക്കരണത്തിൽ ചിത്രം രൂപപ്പെട്ടതെങ്ങനെയെന്ന് വ്യക്തമായി കാണാം.
ബെഞ്ചമിൻ മക്‌ഡാനിയൽ എന്ന പൈലറ്റിന്റെ പേരിലാണ് വിമാനം രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഒരു കലാകാരനെന്ന നിലയിലും പ്രസിദ്ധിനേടിയ അദ്ദേഹം നേരത്തെയും വിമാനത്തിന്റെ സഞ്ചാരപാത ഉപയോഗിച്ച് വിവിധ ചിത്രങ്ങൾ സൃഷ്‌ടിച്ചിട്ടുണ്ട്. വിമാനം പറത്തുന്നതും ഒരു കലാസൃഷ്‌ടിയാണെന്നാണ് മക്‌ഡാനിയലിന്റെ അഭിപ്രായം.
A pilot recreated Leonardo da Vinci’s iconic Mona Lisa using a small aircraft’s flight path over Arkansas and Oklahoma. The nearly four-hour flight created a detailed 3D image that quickly went viral on social media.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |