വാഷിംഗ്ടൺ: നോർത്ത് അമേരിക്കയിലെ ശിവഗിരി ആശ്രമത്തിൽ ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാസമാധി ദിനാചരണം വിപുലമായ പരിപാടികളോടെ ആചരിച്ചു. ആശ്രമം ആചാര്യൻ സ്വാമി ഗുരുപ്രസാദിന്റെ നേതൃത്വത്തിൽ ജപയജ്ഞം, ധ്യാനം, അഷ്ടോത്തര ശതനാമാവലി മന്ത്രാർച്ചന, അനുഗ്രഹപ്രഭാഷണം തുടങ്ങിയവ നടന്നു.
അനുസ്മരണ സമ്മേളനവും മഹാസമാധിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഒരുവർഷക്കാലം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടനവും ആശ്രമം പ്രസിഡന്റ് ഡോ. ശിവദാസൻ മാധവൻ ചാന്നാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനിൽകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മനോജ് കുട്ടപ്പൻ ആശംസയറിയിച്ചു.
അമേരിക്കയുടെ മണ്ണിൽ ഇത്രയും ഭക്തിസാന്ദ്രമായി മഹാസമാധി ദിനാചരണം ചടങ്ങ് നടന്നത് ആദ്യമായിട്ടാണെന്നും ഇങ്ങനെയൊരു ആശ്രമം ഉണ്ടായതുകൊണ്ടാണ് ഇവിടുത്തെ ഭക്തന്മാർക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചതെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കവെ വൈസ് പ്രസിഡന്റ് അനിൽ കുമാർ പറഞ്ഞു.
ഈ ആശ്രമം ഇവിടെ ഉണ്ടായതുകൊണ്ടാണ് അമേരിക്കൻ പൗരത്വമുള്ള രണ്ടുപേരെ ഗുരുവിന്റെ ശിഷ്യപരമ്പരയിൽ സന്യാസിമാർ ആക്കുവാൻ, ഗുരുവിന്റെ ധർമ്മ പ്രചാരകരാക്കുവാൻ സാധിച്ചത്. ഇത് ഏറ്റവും മഹത്തരമായ കാര്യമാണ്, ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും അമേരിക്കൻ നേവിയിലെ ഫൈറ്റർ ബോംബ് വിമാനം പൈലറ്റും ലോകം മുഴുവൻ വിമാനം പറപ്പിക്കുകയും ചെയ്ത പ്രൊഫസർ ബ്രൂസൽസും (സ്വാമി ബ്രഹ്മാനന്ദ) സ്വാമിനി ചിന്മയി ദേവിയും എന്ന് സ്വാഗത പ്രസംഗത്തിൽ ജനറൽ സെക്രട്ടറി മിനി അനിരുദ്ധൻ സൂചിപ്പിച്ചു.
ഗുരുദേവനുമായി ആത്മബന്ധം ഉള്ളവരും ഗുരുദേവന്റെ ജീവചരിത്രകാരനുമായ കെ ദാമോദരന്റെ പൗത്രൻ വൈസ് പ്രസിഡന്റ മനോജ് കുട്ടപ്പൻ ഗുരുദേവൻ ആ കാലഘട്ടത്തിൽ എത്രമാത്രം ത്യാഗം അനുഭവിച്ചിരുന്നു അതുപോലെതന്നെ സി വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള പലരും മത പരിവർത്തനം ചെയ്താൽ ജാതിയിൽ നിന്നും മോചനം നേടാം എന്ന് ചിന്തിക്കുകയും ചെയ്തപ്പോൾ അവരെയൊക്കെ കൈപിടിച്ച് ഗുരുവിനോട് ചേർത്തുനിർത്തിയിരുന്നു എന്ന കാര്യം അനുസ്മരിപ്പിച്ചു. ചടങ്ങുകൾക്ക് ട്രസ്റ്റ് ബോർഡ് അംഗമായ ശ്രീനിവാസൻ ശ്രീധരൻ ഗുരുദേവനിലെ സംഗീതജ്ഞനെ ഗുരുവിന്റെ കൃതികൾ മനോഹരമായി വാഴ്ത്തി പാടുമ്പോൾ നമ്മൾക്ക് മനസ്സിലാകും എന്ന് സൂചിപ്പിച്ചുകൊണ്ട് ചടങ്ങുകൾക്ക് നന്ദി പറഞ്ഞു.
ജോയിന്റ് സെക്രട്ടറി സാജൻ നടരാജൻ, ട്രഷറർ ശ്രീനി പൊന്നച്ചൻ, കവിത സുനിൽ, ഷാജി പാപ്പൻ, വിജയൻ, ദിവാകരൻ, അനൂപ് സുബ്രഹ്മണ്യം, പ്രസാദ് കൃഷ്ണൻ, സലിംകുമാർ, അജിതാരാജൻ, പ്രസന്ന ബാബു, ശിവാനന്ദൻ രാഘവൻ, ട്രസ്റ്റ് ബോർഡംഗം രത്നമ്മ ഗോപിനാഥൻ, സരസ്വതീധർമ്മരാജൻ, ഗാർഡിയൻ കൗൺസിൽ അംഗങ്ങളായ ധർമ്മരാജൻ, ചന്ദ്രമതി ജയരാജ് എന്നിവർ നേതൃത്വം നൽകി.
ഫിലാഡൽഫിയ ശ്രീനാരായണ അസോസിയേഷൻ പ്രസിഡന്റ് ലേഖകൃഷ്ണൻ ലേഖ, സെക്രട്ടറി അനുരേഖ രാജീവ്, കാർത്യായനി രാജേന്ദ്രൻ, രാജേന്ദ്രൻ, കിരൺ, ജയരാജ്, ജയദേവൻ, സന്തോഷ്, സതി സന്തോഷ്, കവിത ജയരാജ്, മുരളീകൃഷ്ണൻ, രാജീവ് ഭാസ്കരൻ, പ്രസാദ് കൃഷ്ണൻ, അശോകൻ, കൃഷ്ണൻ, രാധാമണി, കോമളൻ, സരിത അനിൽ, രാജീവ്, ഫിലാഡൽഫിയ ശ്രീനാരായണ അസോസിയേഷൻ പ്രസിഡന്റ് ലേഖാകൃഷ്ണൻ, സെക്രട്ടറി അനുരേഖ രാജീവ് എന്നിവരുടെ നേതൃത്വത്തിൽ മഹാഗുരുപൂജ നടന്നു. ആശ്രമത്തിൽ നിത്യ പൂജകൾക്ക് നേതൃത്വം നൽകുന്ന മൗലിക് പാണ്ഡ്യ, പൂജ മൗലിക്, രത്നമ്മ, ഉഷാകുമാരി, മിനി തുടങ്ങിയവരും സന്നിഹിതരായിരുന്നു. മംഗളാരതിയോടെ മഹാസമാധിപൂജ സമാപിച്ചു.
The 99th Mahasamadhi Day of Sree Narayana Guru was observed with various spiritual programmes at the America Ashram in Washington. The event included a chanting yajna, meditation, Ashtothara Shatanamavali and special prayers. The year-long programmes leading up to the centenary of the Mahasamadhi observance were also inaugurated. Several devotees and members of the ashram participated in the celebrations, which concluded with Mahasamadhi Puja and Mangalarathi.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |